Tuesday, April 22, 2008

വീണപൂവ്‌

രണ്ടു ജലരാശികള്‍
വീണു സന്ധിക്കുന്നേടത്ത്‌
നിരുപാധികം പിറന്ന
ഒരു കുമിള.
ആകാശം അതില്‍
മുഖം നോക്കി.
ഒഴുക്കിനോടത്‌
സ്വപ്നം പറഞ്ഞു.
എവിടെ വെച്ച്‌
എപ്പോള്‍
എന്നിങ്ങനെ
ചോദ്യങ്ങളെ മാത്രം
അതു നിരാകരിച്ചു.
വഴി വക്കില്‍ നീട്ടിയ
പൂക്കളോടത്‌
ഉത്സാഹം കൊണ്ടു.
ഉണങ്ങിപ്പോയ വൃക്ഷങ്ങളെ
കണ്ടില്ലെന്നു നടിച്ചു.
ഇടയ്ക്കു വന്നെത്തി
ഒരു വീണപൂവും.
കവിതയെന്ന്‌
അതിന്റെ പേര്‌

25 comments:

ബാജി ഓടംവേലി said...

താങ്കള്‍ക്ക് അര്‍ഹതയുടെ അംഗീകാരമായി അവാര്‍ഡ് കിട്ടിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ആശംസകള്‍ നേരുന്നു..

ശ്രീവല്ലഭന്‍. said...

ആശംസകള്‍!

സാരംഗി said...

അഭിനന്ദനങ്ങള്‍.

Unknown said...

വെറും ആശംസകള്‍ അറിയിക്കാമെന്നല്ലാതെ
അങ്ങയെപോലുള്ള ഒരു വലിയ പ്രതിഭയോടു
പറയാന്‍ എന്നില്‍ ഒന്നുമില്ല

അഞ്ചല്‍ക്കാരന്‍ said...

പുരസ്കാര ലബ്ദിയില്‍ സന്തോഷിക്കുന്നു. കൂടുതല്‍ ഉയരങ്ങളിലേക്കെത്താന്‍ ആശംസകള്‍...

അഭിനന്ദനങ്ങള്‍.

അനംഗാരി said...

അവാര്‍ഡ് കിട്ടിയത് വായിച്ചു.അഭിനന്ദനങ്ങള്‍. മാതൃഭൂമിയിലെ കഥ “അവിടെ നീ ഉണ്ടാകുമല്ലോ”
വായിച്ചത് ഇന്നലെയാണ്.

നിര്‍മ്മല said...

പ്രിയ ശിഹാബുദ്ദിന്‍, അക്കാദമി അവാര്‍ഡു കിട്ടിയതില്‍ അഭിനന്ദിക്കുന്നു. ഇനിയും ധാരാളം നല്ല കഥകളും കവിതകളും നിങ്ങളില്‍ നിറയട്ടെ!

കരീം മാഷ്‌ said...

അഭിനന്ദനങ്ങള്‍.

കുഞ്ഞന്‍ said...

അഭിനന്ദനങ്ങള്‍ ശിഹാബുദ്ദീന്‍ മാഷെ..

ഉണങ്ങിയ വൃക്ഷങ്ങളെ നോക്കിയിട്ട് എന്തു കാര്യം. ഇപ്പോള്‍ വിറകിനു പോലും എടുക്കുകയില്ല.

സന്തോഷ്‌ കോറോത്ത് said...

അഭിനന്ദനങ്ങള്‍ മാഷേ ...

കുട്ടിച്ചാത്തന്‍ said...

അഭിനന്ദനങ്ങള്‍....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

താങ്കള്‍ക്ക് അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്. ആശംസകള്‍ നേരുന്നു.കൂടുതല്‍ ഉയരങ്ങളിലേക്കെത്താന്‍ ആശംസകള്‍...അഭിനന്ദനങ്ങള്‍.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അക്കാദമി അവാര്‍ഡു കിട്ടിയതില്‍ അഭിനന്ദിക്കുന്നു.
ഇനിയും ഉയരങ്ങളിലേയ്ക്ക് എത്തട്ടെ.. ആശംസകള്‍.

Unknown said...

മലബാര്‍ എക്‌സ്‌പ്രസ്‌ എഴുതിയ കഥാകാരന്‌
അക്കാദമി അവാര്‍ഡ്‌ കിട്ടുമ്പോള്‍ കൂടുതല്‍ ആഹ്ലാദം. അഭിനന്ദനങ്ങള്‍

നജൂസ്‌ said...

അനുമോദനങ്ങള്‍.....
പൊയ്‌ത്തുംകാടിനിയുമിനിയും പൂക്കട്ടെ...

siva // ശിവ said...

അഭിനന്ദനങ്ങള്‍...

ആര്‍ബി said...

അഭിനന്ദനങ്ങള്‍.....!!

ജെയിംസ് ബ്രൈറ്റ് said...

എന്റെ നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും

Rare Rose said...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍........

കുറുമാന്‍ said...

ആശംസകള്‍.

ഇനിയും ഒരുപാടൊരുപാടെഴുതി ഉയരങ്ങളിലേക്കുയരട്ടെ എന്നാശംസിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“ഇടയ്ക്കു വന്നെത്തി
ഒരു വീണപൂവും.“

ഈ വരികളില്‍ ഒരു കാവ്യം തന്നെ ഉണ്ടെന്നു തോന്നുന്നു!!!


അഭിനന്ദനങ്ങള്‍.

Areekkodan | അരീക്കോടന്‍ said...

അര്‍ഹതയുടെ അംഗീകാരമായി അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്. ആശംസകള്‍ ....

Jayasree Lakshmy Kumar said...

ഉണങ്ങിയ പോയ വൃക്ഷങ്ങളെ.....
ഒരു കാലത്തു പൂത്തു പരിമളം ചൊരിഞ്ഞിരുന്ന അവയെ...

പുരസ്കാരലബ്ധിയില്‍ അഭിനന്ദനങ്ങള്‍

സജീവ് കടവനാട് said...

ആശംസകള്‍!

Umesh Pilicode said...

ആശംസകള്‍ മാഷെ...