രണ്ടു ജലരാശികള്‍
വീണു സന്ധിക്കുന്നേടത്ത്
നിരുപാധികം പിറന്ന
ഒരു കുമിള.
ആകാശം അതില്‍
മുഖം നോക്കി.
ഒഴുക്കിനോടത്
സ്വപ്നം പറഞ്ഞു.
എവിടെ വെച്ച്
എപ്പോള്‍
എന്നിങ്ങനെ
ചോദ്യങ്ങളെ മാത്രം
അതു നിരാകരിച്ചു.
വഴി വക്കില്‍ നീട്ടിയ
പൂക്കളോടത്
ഉത്സാഹം കൊണ്ടു.
ഉണങ്ങിപ്പോയ വൃക്ഷങ്ങളെ
കണ്ടില്ലെന്നു നടിച്ചു.
ഇടയ്ക്കു വന്നെത്തി
ഒരു വീണപൂവും.
കവിതയെന്ന്
അതിന്റെ പേര്
Tuesday, April 22, 2008
Subscribe to:
Post Comments (Atom)
25 comments:
താങ്കള്‍ക്ക് അര്‍ഹതയുടെ അംഗീകാരമായി അവാര്‍ഡ് കിട്ടിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ആശംസകള്‍ നേരുന്നു..
ആശംസകള്‍!
അഭിനന്ദനങ്ങള്‍.
വെറും ആശംസകള്‍ അറിയിക്കാമെന്നല്ലാതെ
അങ്ങയെപോലുള്ള ഒരു വലിയ പ്രതിഭയോടു
പറയാന്‍ എന്നില്‍ ഒന്നുമില്ല
പുരസ്കാര ലബ്ദിയില് സന്തോഷിക്കുന്നു. കൂടുതല്‍ ഉയരങ്ങളിലേക്കെത്താന്‍ ആശംസകള്‍...
അഭിനന്ദനങ്ങള്‍.
അവാര്‍ഡ് കിട്ടിയത് വായിച്ചു.അഭിനന്ദനങ്ങള്‍. മാതൃഭൂമിയിലെ കഥ “അവിടെ നീ ഉണ്ടാകുമല്ലോ”
വായിച്ചത് ഇന്നലെയാണ്.
പ്രിയ ശിഹാബുദ്ദിന്, അക്കാദമി അവാര്‍ഡു കിട്ടിയതില്‍ അഭിനന്ദിക്കുന്നു. ഇനിയും ധാരാളം നല്ല കഥകളും കവിതകളും നിങ്ങളില്‍ നിറയട്ടെ!
അഭിനന്ദനങ്ങള്‍.
അഭിനന്ദനങ്ങള്‍ ശിഹാബുദ്ദീന് മാഷെ..
ഉണങ്ങിയ വൃക്ഷങ്ങളെ നോക്കിയിട്ട് എന്തു കാര്യം. ഇപ്പോള്‍ വിറകിനു പോലും എടുക്കുകയില്ല.
അഭിനന്ദനങ്ങള്‍ മാഷേ ...
അഭിനന്ദനങ്ങള്‍....
താങ്കള്‍ക്ക് അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്. ആശംസകള്‍ നേരുന്നു.കൂടുതല്‍ ഉയരങ്ങളിലേക്കെത്താന്‍ ആശംസകള്‍...അഭിനന്ദനങ്ങള്‍.
അക്കാദമി അവാര്‍ഡു കിട്ടിയതില്‍ അഭിനന്ദിക്കുന്നു.
ഇനിയും ഉയരങ്ങളിലേയ്ക്ക് എത്തട്ടെ.. ആശംസകള്‍.
മലബാര്‍ എക്സ്പ്രസ് എഴുതിയ കഥാകാരന്
അക്കാദമി അവാര്‍ഡ് കിട്ടുമ്പോള്‍ കൂടുതല്‍ ആഹ്ലാദം. അഭിനന്ദനങ്ങള്‍
അനുമോദനങ്ങള്‍.....
പൊയ്ത്തുംകാടിനിയുമിനിയും പൂക്കട്ടെ...
അഭിനന്ദനങ്ങള്‍...
അഭിനന്ദനങ്ങള്‍.....!!
എന്റെ നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍........
ആശംസകള്‍.
ഇനിയും ഒരുപാടൊരുപാടെഴുതി ഉയരങ്ങളിലേക്കുയരട്ടെ എന്നാശംസിക്കുന്നു.
“ഇടയ്ക്കു വന്നെത്തി
ഒരു വീണപൂവും.“
ഈ വരികളില്‍ ഒരു കാവ്യം തന്നെ ഉണ്ടെന്നു തോന്നുന്നു!!!
അഭിനന്ദനങ്ങള്‍.
അര്‍ഹതയുടെ അംഗീകാരമായി അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്. ആശംസകള്‍ ....
ഉണങ്ങിയ പോയ വൃക്ഷങ്ങളെ.....
ഒരു കാലത്തു പൂത്തു പരിമളം ചൊരിഞ്ഞിരുന്ന അവയെ...
പുരസ്കാരലബ്ധിയില്‍ അഭിനന്ദനങ്ങള്‍
ആശംസകള്‍!
ആശംസകള്‍ മാഷെ...
Post a Comment