നിന്നെ തിരഞ്ഞുപോകുമ്പോള്‍
ഓര്‍മ്മിപ്പിച്ചേക്കണേ
കടലാണ്, ചെറുതോണിയാണ്
നിന്നെപുണരാനോങ്ങുമ്പോള്‍
ഉണര്‍ത്തിയേക്കണേ
മുള്ളിലാണേ മുനമ്പിലാണേ
നിന്നെക്കണ്ടുകൊണ്ടേയിരിക്കണ-
മെന്നുന്മാദം കൊണ്ട്
കുതറുമ്പോള്‍
കേള്‍പ്പിക്കണേ
ചങ്ങലകിലുക്കത്തിന്‍
രുധിരനാദം
നിന്നില്‍ വീണില്ലാതാവാനായുമ്പോള്‍
വിളിക്കണേ പിറകില്‍ നിന്ന്
എന്നെ മൂടിക്കിടത്തുമ്പോള്‍ മാത്രം
എന്റെ കവിതയെ
തിരിച്ചേല്‍പ്പിക്കണേ.
Thursday, March 20, 2008
Subscribe to:
Post Comments (Atom)
9 comments:
സര് .... എന്നെ മൂടിക്കിടത്തുമ്പോള്‍ മാത്രം
എന്റെ കവിതയെ
തിരിച്ചേല്‍പ്പിക്കണേ.....
എന്തൊരു വരികള്‍ .......
ശിഹാബ്,
വിളിച്ചുണര്‍ത്തുന്ന, പിടിച്ചിരുത്തുന്ന
പിന് വിളി
ഏറെ നന്നായിരിക്കുന്നു
മുള്ളെവിടേയോ കൊള്ളുന്നു.
ശിഹാബ്....
ഒരുപാട് നന്നായിരിക്കുന്നു,“പിന് വിളി“
കവിത ഇഷ്ടമായി...
ശക്തമായ രചനകള്‍ക്കായി കാത്തിരിക്കുന്നു...
ചന്തൂ, മുള്ള് ചന്തിക്കല്ലല്ലോ കൊള്ളുന്നത്..?confirm it please.
ദ്രൌപതീ...ജീവന് റ്റോണിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്, വന്നയുടന്‍ ശക്തമായ ഒരു കവിത രചിക്കുന്നതായിരിക്കും കാത്തിരിക്കുക.
പരിഷ്കാരി ..നേരമില്ലാഞ്ഞതിനാല് കല്ലു പെറുക്കാന്‍ പറ്റിയില്ല, സോറീട്ടാ..
കുട്ടനാടോ, വിളിച്ചുണര്‍ത്തി, പിടിച്ചിരുത്തി...........
....................പോയി പല്ലുതേച്ച് കുളിച്ചിട്ട് വാടോ ഇനിയതും ചെയ്ത് തരനോ?
very touchable one,i like it and i know u some years and reading ur creations.
very..good...and..expect ..more
Post a Comment