Sunday, March 9, 2008
വേര്‍പാട്
നീ വരാഞ്ഞതിനെപ്പറ്റിയല്ല
പോകുന്നതിനെപ്പറ്റിയാണെന്റെ പരാതി
നീ കേള്‍ക്കാറില്ലേ
തിരിച്ചുപോകുമ്പോള്‍
പൂത്തുണര്‍ന്ന തോട്ടമൊക്കെ
അനാഥമായി നിശ്വസിക്കുന്നത്
ഞാന്‍ പുറത്തുവിട്ട നെടുവീര്‍പ്പുകള്‍
ഓരോരോ മനുഷ്യരായി
തെരുവില്‍ അലസമായി
നടക്കുന്നത്?
പെട്ടെന്നെല്ലാം
വേര്‍പിരിഞ്ഞപോലെ
അലക്ഷ്യമായതുപോലെ
ഭൂമിയുടെ തലപെരുത്തുപോയത്
നീ വരാഞ്ഞതിനെപ്പറ്റിയല്ല
പോകുന്നതിനെക്കുറിച്ചാണെന്റെ പരിഭവം
പ്രിയപ്പെട്ടവളേ
ആയതിനാല്‍
നീ വരാതിരുന്നാലും
പോകാതിരിക്കുമോ?
Subscribe to:
Post Comments (Atom)
4 comments:
“നീ വരാതിരുന്നാലും
പോകാതിരിക്കുമോ?“
ഷിഹാബ് ഇഷ്ടമായി ഈ വരികള്‍.
-സുല്‍
:)
നീ വരാഞ്ഞതിനെപ്പറ്റിയല്ല
പോകഞ്ഞതിനെപ്പറ്റിയാണെന്റെ പരാതി!!!!!
ഇനി ഞാനെന്തു പറയാനാണ്?
നല്ല അവതരണം ....
ഞാനിപ്പോഴാണു ഈ ബ്ളോഗ് കാണുന്നത് വൈകിയതില്‍
ക്ഷമിക്കണം ..
Post a Comment