എത്ര ശ്രമിച്ചിട്ടും
ഞാനീ ജാലകം
തുറന്നു പോകുന്നു
നീ കുളിക്കുന്ന നദിയെ കാണുന്നു
നീ മലര്‍ന്നു കിടക്കുന്ന
മലകളെ കാണുന്നു
നീ ചിരിച്ച മഴയെ കാണുന്നു
നീ വിടര്‍ന്ന പൂക്കളെ മണക്കുന്നു
നീ കടന്നു പോയ കാറ്റിനെ ഉമ്മവെയ്ക്കുന്നു
തടവറയുടെ ജാലകം
ഏതു കുറ്റവാളിയുടെ
നിര്‍മ്മാണകൌശലമാണ്
കാട്ടില്‍ നിന്നും പുറപ്പെട്ട നദിയെ കാത്ത്
കടലിരിക്കുന്നു
നീ ആലിംഗനം ചെയ്യാതെ
ഞാന്‍ വൃദ്ധനാവുന്നു
ജരാനരകള്‍ക്കുള്ള
ഭക്ഷണം മാത്രമായിത്തീരുന്നു
Monday, March 3, 2008
Subscribe to:
Post Comments (Atom)
6 comments:
തടവുചാട്ടം ഇങ്ങിനെയും!
പ്രിയ ശിഹാബുദ്ദീന്‍,
താങ്കളുടെ ഈ കവിതയെക്കുറിച്ചല്ല ഞാന്‍ അഭിപ്രായം പറയുന്നത്. അടുത്തിടെ താങ്കളുടെ ഒരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാന്‍ ഇടയായി.മാതൃസ്നേഹത്തിന്റെ വിവിധ തലങ്ങള്‍ കോഴിയോടുള്ള സ്നേഹ ബന്ധത്തിലൂടെ വിവരിച്ചിരിക്കുന്നു. കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ എന്നാണ്‍ ടൈറ്റില്‍ എന്ന് തോന്നുന്നു. അത് വ്യത്യസ്ഥമായ ഒരു വായനാനുഭവം എനിക്ക് പകറ്ന്നു തന്നിരുന്നു. അത് പോലെയുള്ള കഥകള്‍ ഇനിയും താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു.
വയ്യ....
എത്ര ശ്രമിച്ചിട്ടും...
നീ ആലിംഗനം ചെയ്യാതെ
ഞാന്‍ വൃദ്ധനാവുന്നു
ജരാനരകള്‍ക്കുള്ള
ഭക്ഷണം മാത്രമായിത്തീരുന്നു
എത്രയോ വലിയ ഒരു സത്യം
ലളിതമായി പറഞ്ഞു വച്ചു
നല്ല ആശയം, നല്ല അവതരണം
ആശംസകള്‍!
അവസാനവരികള്‍ കൂടുതല്‍ ഇഷ്ടമായി മാഷെ
:-)
ഉപാസന
നീ ആലിംഗനം ചെയ്യാതെ
ഞാന്‍ വൃദ്ധനാവുന്നു
ജരാനരകള്‍ക്കുള്ള
ഭക്ഷണം മാത്രമായിത്തീരുന്നു
എത്രയോ വലിയ ഒരു സത്യം
ലളിതമായി പറഞ്ഞു വച്ചു
നല്ല ആശയം, നല്ല അവതരണം
ആശംസകള്‍!
മാണി ക്യന്‍ പറഞ്ഞതാണ് ശരി
Post a Comment