വെനലെറ്റ് ഉണങ്ങാറായ
ഒരു ചെടി
കാറ്റിനിരമ്പം കേട്ടു
തളര്‍ന്ന കണ്ണു തുറന്നു
എവിടെയോ പെയ്ത മഴയുടെ
ഗന്ധത്തില്‍ ഉന്മാദിയായി
ജലഗര്‍ഭിണിയായ മേഘം
പ്രേമപൂര്‍വം അതിനെ നോക്കി
സ്ഥിത സ്നേഹിയായി
കാറ്റിനു നേരെ ആവുന്നത്ര
പിടിച്ചു നിന്നു
എന്നിട്ടും
നിഴലടയാളം കൊണ്ടു
ഒന്നു മൂടിത്തലോടാനേ
മേഘത്തിനായുള്ളൂ.
അവള് പറഞ്ഞു :
സങ്കടപ്പെടേണ്ട,
ഞാന്‍ മലമുകളില്‍ പെയ്ത്
നിന്നെത്തേടി വരും.
മരിക്കാതെ പിടിച്ചു നില്ക്കുക.
Thursday, January 31, 2008
Subscribe to:
Post Comments (Atom)
5 comments:
Check out http://malayalam.blogkut.com/ for all malayalam blogs, News, Videos online. Get united with other bloggers.
sweet poem...really sweet
സങ്കടപ്പെടേണ്ട,
ഞാന്‍ മലമുകളില്‍ പെയ്ത്
നിന്നെത്തേടി വരും.
മരിക്കാതെ പിടിച്ചു നില്ക്കുക.......
ഷിഹാബ്..
കൊള്ളാം
v.good
കാറ്റിനിരമ്പം.ജലഗര്ഭിണി.സ്ഥിതസ്നേഹി.എന്നീ പ്രയോഗങള് ഒഴിവാക്കിയാല്‍ അസ്സല് കവിത.നന്നയി എഴുതാനറിയുന്ന താങ്കളോടു ഇതു പറയുന്നതില്‍ മറിച്ചൊന്നും വിചാരിക്കരുതു.നല്ല കവിത.അഭിനന്ദനം.
Post a Comment