Saturday, February 9, 2008

ആ തീയതി


ആ തീയതി എന്നാവും
8?
18?
29?
നിന്നെ കാണുന്ന ദിവസം
എനിക്കറിയാം
അന്ന് നീയെന്റെ
കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ മാറ്റി
പുത്തന്‍ ഉടുപ്പ് ഇടുവിക്കും
സുഗന്ധലേപനങ്ങള്‍ പൂശും
പ്രാര്‍ത്ഥനാ നൂലാല്‍ ബന്ധിക്കും

ആ തീയതി എന്നാവും
22?
4?
31?
നിന്നെ കാണുന്ന ദിവസം
അന്ന് നീയെന്നെ
പാദശുശ്രൂഷ ചെയ്യും
മറിയമായി തൊടും
അഥീനയായി ചിരിക്കും
കന്യകയായ ജലമാവും
ദേഹത്തെ കറയില്ലാതാക്കും
കൂസലില്ലാത്ത വെളിച്ചമേതെന്ന്
കാട്ടിത്തരും
ക്രൂരസ്നേഹത്തിന്റെ
ബന്ധനങ്ങളഴിക്കും

ആ തീയതി എന്നാവും
14?
9?

അന്നു നീയെന്നെ
സാന്ദ്രമായ് ചേര്‍ത്തുപിടിക്കും
മറ്റാര്‍ക്കും കൊടുക്കാതെ
ഒരു നിധിയായി അമര്‍ത്തിപ്പിടിക്കും.

8 comments:

ഗിരീഷ്‌ എ എസ്‌ said...

ഒരുപാടിഷ്ടമായി ഈ കവിത...
അവസാനവരികളിലെത്തിയപ്പോഴും മനസ്‌ അവ്യക്തമായിരുന്നു..അതിന്റെ പ്രതിപാദ്യവിഷയമറിയാതെ...
വീണ്ടും വീണ്ടും വായിച്ചെടുക്കേണ്ടി വന്നു...
മനസിലേക്കൊന്ന്‌ വരികളെ പിടിച്ചിരുത്താന്‍

അക്കങ്ങളുടെയീ കളിക്ക്‌
ദ്രൗപദിയുടെ ആശംസകള്‍.....

Thampuran said...

അക്കങ്ങള്‍‍.:)

നജൂസ്‌ said...

മാധ്യമം വാര്‍ഷികപ്പതിപ്പില്‍ നിന്നും മുന്‍പ്‌ വായിച്ചിരുന്നു

ഭൂമിപുത്രി said...

കുറെപേരൊക്കെ ഭയന്നും
കുറേപേരൊക്കെ ആഗ്രഹിച്ചും
കാത്തിരിയ്ക്കുന്ന ആ ദിവസം..
അങ്ങിനെയാണെനിയ്ക്കു ഈക്കവിത

kichu / കിച്ചു said...

ഞാനും കാത്തിരിയ്ക്കുന്ന ആ ദിവസം....

എന്നു വരും?? ഇന്നോ / നാളെയോ?? കാത്തിരിക്കാം.

ന‍ല്ല കവിത.. ഒരുപാടിഷ്ടമായി.

ഷിഹാബേ...

കഥ മറന്നോ??

ഒന്നു പ്രതീക്ഷിക്കുന്നു, ഈ ബ്ലോഗിലൂടെ.

കടവന്‍ said...

ഷിഹാബേ...

കഥ മറന്നോ??

ഒന്നു പ്രതീക്ഷിക്കുന്നു, ഈ ബ്ലോഗിലൂടെ.എന്നു വരും?? ഇന്നോ / നാളെയോ?? കാത്തിരിക്കാം.

റീനി said...

ആ തീയതി എന്നാവും?
8?
18?
29?
നിന്റെ കഥ കാണുന്ന ദിവസം
എനിക്കറിയാം
അന്ന്‌
കടല്‍ മരുഭൂമിയില്‍ വീടുകള്‍ കുലുങ്ങും
തലയിണകള്‍ കത്തും
ആ തീയതി എന്നാവും?
22?
4?
31?
ആര്‍ക്കും വേണ്ടാത്തകണ്ണ്‌
നിന്നെ നോക്കി ചിരിക്കും

siva // ശിവ said...

അഭിനന്ദനങ്ങള്‍... എന്തു സുന്ദരമീ കവിത....