കാരണങ്ങള്‍ ഈ ഭൂമിയിലില്ലായിരുന്നെങ്കില്‍
നീ എപ്പോഴും
കൂടെയുണ്ടായേനെ
കാരണം നിന്നെ പിടിച്ചു വെച്ചില്ലെങ്കില്‍
നീ എത്രയും പെട്ടെന്ന് വന്നേനെ
നീയെന്നെ മുകര്‍ന്നേനെ
ആ പൂവ് പറിച്ചേനെ
ഈ പഴം തിന്നേനെ
കാരണങ്ങള്‍ ഇല്ലായിരുന്നെങ്കില്‍
നമ്മള് വസന്തത്തിലൂടെ വിടര്‍ന്നേനെ
മേഘങ്ങളില്‍ വീടു വച്ചേനെ
കാട്ടില്‍ പോയി കുളിച്ചേനെ
അത് ഇല്ലായിരുന്നെങ്കില്‍
നിന്റെ കുഞ്ഞായി പിറന്നേനെ
മുലയുണ്ടു വളര്‍ന്നേനെ
ഭൂമിയിലെ എല്ലാ കാരണങ്ങളും
നമുക്കെതിരെ നില്ക്കുമ്പോള്
എന്റെ കവിത
മൃതദേഹങ്ങളുടെ കൂട്ടുകാരന്
Tuesday, January 1, 2008
Subscribe to:
Post Comments (Atom)
9 comments:
ക്ണാപ്പ്................ബ്ളോഗില്ലായിരുന്നെങ്കില് ഈവധം പുസ്തകത്തില്‍ മാത്രമായേനെ....
ഇത് മ്മ്ടെ മറ്റേ ശിഹാബുദീനല്ലെന്നാ തോന്നുന്നെ. പടച്ചോനെ ഡ്യൂപ്പാണോ
മനസ്സാക്ഷി എന്ന വക്കീല്‍ എന്നും പ്രണയത്തിന്റെ മറുപക്ഷത്തെ ന്യായീകരിക്കുന്നു എന്ന് ഷേക്സ്പിയര് പണ്ടേ പറഞ്ഞിരിക്കുന്നു
എല്ലാത്തിനും നമ്മള് ഒരു കാരണം കണ്ടെത്തുന്നതാണല്ലേ..? അതല്ലെ സത്യം..?
ഇക്കാ.. അല്പം കൂടി നന്നാവുമായിരുന്നില്ലേ.. വരികളില്‍ ആ പൊയ്തുംകടവ് ടച് കിട്ടുന്നില്ല..
കാരണങ്ങള്‍ ഈ ഭൂമിയിലില്ലായിരുന്നെങ്കില്‍
അനോണിമസ്സായി ഈ കവിതയെ ക്ണാപ്പ്
എന്നു വിളിക്കില്ലായിരുന്നു
സാബൂ,
ഇത് മ്മ്ടെ ശിഹാബുദ്ദീന് തന്നെയാണ്.ഒറിജിനലാണ്.
അഭയാറ്ത്ഥി,എ. ആര്.നജീം,നിലാവര്‍ നിസ,കുട്ടനാടന്‍ എന്നിവര്‍ക്കു നന്ദി
Post a Comment