വാക്കുകള്‍ ശ്വസിച്ച്
കുഞ്ഞായി നുണഞ്ഞ്
കുതിരയായി വളരണം
നിന്റെരാജ്യത്തേയ്ക്ക്
കണ്ണുകള്‍ നിറങ്ങളെ തിന്ന്
ഇടയ്ക്കു താഴ്വാരങ്ങളില് വിശ്രമിച്ച്
ചുഴലികളായി ചുറ്റി തിരിയണം,
ഖരസമുദ്രങ്ങളില്‍
സ്നേഹത്തിന് തടാകത്തില്‍ കുളിക്കണം
മഴ പൊടിഞ്ഞുറങ്ങണം
നീ പുളഞ്ഞ കമ്പനങ്ങളില്‍
നിത്യസൂര്യനാകണം
പരസ്പരം വാരിക്കൊടുത്ത്
നമ്മളില്ലാതാവണം
ഭൂമിയില്‍ പിറന്ന സ്വപ്നതാരകം
തിരിച്ചു പോകാന്‍ മടിക്കണം
Saturday, January 5, 2008
Subscribe to:
Post Comments (Atom)
6 comments:
നന്നായിരിക്കുന്നു.
കുറേ വര്‍ഷം മുമ്പ്...
എന്നെ വല്ലാതെ ആകര്‍ഷിച്ച ഒരു കഥയായിരുന്നു താങ്കളുടെ ‘യക്ഷിപ്പാണ്ട് ’.
സീസണ് യാത്രക്കാരായ ഞങ്ങളുടെ ട്രെയിന്‍ യാത്രയില്‍ ദിവസങ്ങളോളം യക്ഷിപ്പാണ്ട് ചര്‍ച്ചക്ക് വിഷയമായി...
ഇപ്പോഴാണ് ബ്ലോഗ് കാണുന്നത്...
ഒത്തിരി ഒത്തിരി സന്തോഷം...
...ഭൂമിയില്‍ പിറന്ന സ്വപ്നതാരകം
തിരിചു പോകാന്‍ മടിക്കണം..........
എന്തിന്???....അല്ലെങ്കില്‍
ഹ്യദയം പിളര്‍ക്കുന്ന പേമാരിയും, ഉള്ളു കിടുങ്ങുന്ന ഇടിയും കാഴ്ച്ച തകര്‍ക്കുന്ന മിന്നലും ആവണം എന്നു കൂടി പറയൂ.....
:)
ശിഹാബ്ക്കാ(ഇതൊക്കെ തന്നെയാണ് ഞാന്‍ നിങ്ങള്‍ വിളിച്ചാല്‍ വരാത്തതും......)
Vaayichchu.
Kollam mashe...
:)
upaasana
വാക്കുകള്‍ ശ്വസിച്ച്
കുഞ്ഞായി നുണഞ്ഞ്
കുതിരയായി വളരണം
............
പരസ്പരം വാരിക്കൊടുത്ത്
നമ്മളില്ലാതാവണം
എത്ര ശക്തമായിരിക്കുന്നു ഈ സൂക്തങ്ങള്‍.ഇങ്ങനെ
വെറുതെയൊന്ന് ചിന്തിക്കാന്‍ പോലും മെനക്കെടാത്ത ഇക്കാലത്ത്.. കവിതയില്‍ത്തന്നെ തുടരുക ശിഹാബ്
Post a Comment