Friday, January 11, 2008

സ്നാനം

ഏതു ജലത്തില്‍ കുളിച്ചാലും
നിന്റെയുടലില്‍ പാഞ്ഞുച്ചെല്ലുന്നതെന്റെ കുതിപ്പ്
മേല്‍ച്ചുണ്ടിലെ മൃദുരോമത്തില്
പറ്റിപ്പിടിച്ചു നില്‍ക്കുന്നതെന്റെ തണുപ്പ്
മുലക്കണ്ണില്‍ എന്തോ ഓര്‍ത്ത് ഖേദപ്പെട്ട്
പിന്നെ തിരിച്ചുപോയ തുള്ളി
എന്റെ കുഞ്ഞ്
ഉടല്‍മടക്കില്‍ ഒളിച്ചിരിക്കുന്നതെന്റെ
ഗൂഢമന്ദഹാസം
നീ ശ്വസിച്ചപ്പോള്‍ അബദ്ധത്തില്‍
പൊക്കിള്‍ക്കൊടിയില്‍ നിന്നൊലിച്ചുപോയ തുള്ളി
എന്റെ കാല്‍‌വിരലീമ്പും കുട്ടിക്കാലം
നീ തേച്ച സോപ്പിനെപ്പോലും സഹിക്കാതെ
ദൂരേയ്ക്കു പായിക്കും എന്റെ സ്നേഹഗാഢമാം ജലരൂപങ്ങള്‍
നിന്നില്‍ നിന്നും പോവാതെ-
ഒട്ടിപ്പിടിച്ച ജലകണങ്ങള്‍
എന്റെ വേര്‍പിരിയും വേദന.
എത്രതോര്‍ത്തിയിട്ടും മുടിയില്‍ നിന്നും
വീണ്ടുമിറ്റുന്നത് കണ്ണീര്‍ക്കണങ്ങള്‍
പുറത്താക്കപ്പെട്ട എന്റെ അവസാനത്തെ
സ്നാനപ്രവേശങ്ങള്‍
എത്രയൊപ്പിയെടുത്താലും
പിന്നെയും ബാക്കിനില്‍ക്കുന്ന
എണ്ണത്തൊലിയിലെ നനവുകള്‍
കാലാതിയായ കവിതകള്‍

10 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല കവിത

വേണു venu said...

എതയൊപ്പിയെടുത്താലും
പിന്നെയും ബാക്കിനില്‍ക്കുന്ന
എണ്ണത്തൊലിയിലെ നനവുകള്‍
:)

Sanal Kumar Sasidharan said...

ബ്ലോഗായതുകൊണ്ടാണോ ലോലമായി എഴുതുന്നത്.ബ്ലോഗിലും താങ്കളുടെ തനിസ്വരൂപത്തിലുള്ള മികച്ച,കാച്ചിക്കുറുക്കിയ എഴുത്ത് പ്രതീക്ഷിക്കുന്നു.ഞങ്ങളെപ്പോലുള്ളവര്‍ക്ക് അതൊരനുഗ്രഹമാവും.ഈ കവിതയില്‍ എവിടെയോ ഒരു വഴുവഴുപ്പ് അതൊഴിവാക്കാന്‍ ശ്രമിക്കാത്തതുകൊണ്ടാണെന്നു തോന്നുന്നു അതിമനോഹരമാകുമായിരുന്ന കവിത നല്ല കവിത മാത്രമായിപ്പോയത്
ഉദാ:
1.പിന്നെ തിരിച്ചുപോയ തുള്ളി
എന്റെ കുഞ്ഞ്
2.എതയൊപ്പിയെടുത്താലും
പിന്നെയും ബാക്കിനില്‍ക്കുന്ന
എണ്ണത്തൊലിയിലെ നനവുകള്‍
കാലാതിയായ കവിതകള്‍

നിലാവര്‍ നിസ said...

സനാതനന്‍ പറഞ്ഞതിനോട് യോജിക്കുന്നു
കുറച്ചൂടി മുറുകട്ടേ ശിഹാബിക്കാ..

കൊസ്രാക്കൊള്ളി said...

ശിഹാബിക്കാ...നമുക്കിടയിലെത്തിയപ്പോള്‍ എന്തോ കാളിദാസനെ ഓര്‍ത്തുപോയി കുമാരസംഭവക്കാരനെത്തന്നെ..പാര്‍വതിയുടെ മാറിലും ഇതുപോലൊരു തുള്ളി....രണ്ടും രണ്ടാണ്‌ കേട്ടോ..


ബൂലോക സുഹൃത്തേ, ബ്ലോഗ്‌മലയാളത്തില്‍ ഈയുള്ളവനും ഒരു വീടുണ്ടാക്കി താമസിച്ച വിവരം സന്തോഷപൂര്‍വം അറിയിക്കട്ടെ. താങ്കളും കുടുംബവും സുഹൃത്തുക്കളോടൊപ്പം കൊസ്രാക്കൊള്ളി എന്ന എന്റെ ബ്ലോഗ്‌ വസതിയിലേക്ക്‌ വരണമെന്നും അനുഗ്രഹിക്കണമെന്നും..... വിനയ പുരസ്സരം ......
www.kosrakkolli.blogspot.com

ഉപാസന || Upasana said...

എതയൊപ്പിയെടുത്താലും
പിന്നെയും ബാക്കിനില്‍ക്കുന്ന
എണ്ണത്തൊലിയിലെ നനവുകള്‍
കാലാതിയായ കവിതകള്‍

സുന്ദരം മാഷേ...
:)
എന്നും സ്നേഹത്തോടേ
ഉപാസന

sunilfaizal@gmail.com said...

Ningalude blog innanu kandathu
nannai.. Ashamsakal
Please visit www.malayalagramam.blogspot.com

Cartoonist Gireesh vengara said...

vaayichu....
nannayittundu....

kichu / കിച്ചു said...

എത്രതോര്‍ത്തിയിട്ടും മുടിയില്‍ നിന്നും
വീണ്ടുമിറ്റുന്നത് കണ്ണീര്‍ക്കണങ്ങള്‍...

:)

നല്ല കവിത

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എത്രയൊപ്പിയെടുത്താലും
പിന്നെയും ബാക്കിനില്‍ക്കുന്ന
എണ്ണത്തൊലിയിലെ നനവുകള്‍
നന്നായിരിക്കുന്നു മാഷെ...
ഈ വരികള്‍ക്ക് ഒരുപാടൊരുപാട് അര്‍ഥങ്ങള്‍ ഉണ്ട് അല്ലെ മാഷെ..?