Saturday, December 29, 2007

നീ നോക്കുമ്പോള്‍

ജനാലയ്ക്കപ്പുറം
ഞാന്‍ എന്നെ കണ്ടു
ദൈവത്തിലേയ്ക്കു തുറന്നുപിടിച്ച
ഭിക്ഷാപാത്രവുമായി ഞാന്‍
കണ്ണുകളില്‍
കഴിഞ്ഞതുലാവര്‍ഷത്തിലെ
അമ്ലമഴയുണ്ടായിരുന്നു
അസ്തമിക്കാറായ
ആകാശമുണ്ടായിരുന്നു.

എന്റെ ഏകാന്തത
നാലുചുമരുകളെ
വളയായി അണിഞ്ഞിരിക്കുന്നു
നൂറ്റാണ്ടുകളായി കണ്ടിട്ടും
എനിക്കപരിചിതമായ
കെട്ടിടങ്ങള്‍ പോലെ
എന്റെ സ്നേഹം
എന്നെ നോക്കുന്നു

8 comments:

യാരിദ്‌|~|Yarid said...

ആനുകാലികങ്ങളിലൊക്കെ എഴുതുന്ന ഷിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് തന്നെയാണൊ ഇതു??

Unknown said...

കൊള്ളാം....
നവവത്സരാശംസകള്‍

കുറുനരി said...

ഇഷ്ടമായി..വഴിപോക്കന്‍ ചോദിച്ചതു പോലെ ഇതാള് ഒറിജിനല്‍ ആണോ?

സീത said...

താങ്കളുടെ ‘തല’ പുനര്‍വായന കഴിഞ്ഞതേയുള്ളൂ.കവിതകളെല്ലാം ആസ്വദിക്കാറുണ്ട.
പുതുവത്സരാശംസകള്‍

രാജന്‍ വെങ്ങര said...

സംശയം സ്വാഭാവികം.
അരോ നമ്മളെയൊക്കെ കളിപ്പിക്കയാണൊ..?
അതൊ ഗദ്യകാരന്റെ തൂലികയില്‍ നിന്നും വാക്കുകള്‍ അപചയ ഭാവത്തിലിറങ്ങുകയാണോ..?
വരികള്‍ നിരാശപെടുത്തുമ്പോള്‍ സംശയവും,ചോദ്യവും സ്വഭാവികം.

ശിഹാബുദ്ദീന് പൊയ്‌ത്തുംകടവ് said...

ശിഹാബുദ്ദീന്‍ പൊയ്തുംകടവ് തന്നെയാണ്‍.
കഫെയില്‍ നിന്നാണ്‍ പോസ്റ്റ് ചെയ്യുന്നത്.അതിന്റെ പരിമിതി കൊണ്ടാണ്‍ ക്യത്യമായി പ്രതികരിക്കാന് കഴിയാത്തത്. എല്ലാവരും ക്ഷമിക്കണം
വഴിപോക്കന്‍,ആഗ്നേയ,കുറുനരി,സീത,രാജന് വെങ്ങര, എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു

യാരിദ്‌|~|Yarid said...

അതു സാരമില്ല സാ‍റ്, ആളറിയാന്‍ ചോദിച്ചതാണ്‍.. എന്തായാലും താങ്കളെ ബ്ലോഗില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം...

പുതുവത്സരാശംസകള്‍....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വാക്കുകള്‍ കടമെടുക്കാം എന്നാല്‍ ആശയങ്ങള്‍ കടമെടുക്കാന്‍ പറ്റില്ലല്ലൊ.. ആദ്യം വന്ന ചോദ്യങ്ങള്‍ ഞാന്‍ ആവര്‍ത്തിക്കുന്നില്ലാ മാഷെ ആ ആശയം ഞാന്‍ ഉള്‍ക്കൊള്ളുന്നൂ.!!ആശംസകള്‍.!!