Sunday, December 16, 2007

ഭാരം

നിനക്കുവേണ്ടി ഒഴിച്ചിട്ട പേജുകള്‍
എന്നെങ്കിലും സമുദ്രത്തില്‍ ദ്വീപായി ഉയരുമോ

അനാഥിയായ എത്രയൊ രാവുകള്‍
നമ്മളെക്കൂടാതെ കടന്നുപോയി.
അപരിചിതമായ എത്രയോ പകലുകള്‍
സായാഹ്നപ്പറവകളുടെ നിഴല്‍ വീഴ്ത്തി.
അലസമായി എന്നെ നോക്കുന്നതുപോലും
സഹിയാതെ
എന്റെ ഹൃദയം ചില നിമിഷങ്ങളോടെങ്കിലും
യാചിക്കുന്നു.
അനന്തമായ ഇരുള്‍ഗര്‍ത്തം കൊണ്ടു പണിത
ആ ചവറ്റുകൊട്ടയോടു പറയൂ,
എന്നെ മറവിയുടെ
ഒടുങ്ങാത്ത കാലങ്ങളിലേയ്ക്ക്
ആഞ്ഞു പുണരാന്‍
ഞാന്‍ കാത്തു നില്‍ക്കുന്നത്
മറ്റൊരാള്‍ക്കും
ഭൂമിയില്‍
ഇത്രഭാരം ചുമക്കാന്‍ കഴിയാത്തതിനാല്‍.

8 comments:

അഭയാര്‍ത്ഥി said...

പിണങ്ങി നില്‍ക്കുന്ന കവിത എല്ലാ കവികളുടെ മനസ്സിലും സമാനമായ
നിസ്സംഗതയുണര്‍ത്തുന്നു.

ഉപാസന || Upasana said...

Good one mashe
:)
upasana

Sanal Kumar Sasidharan said...

നല്ലത്

നാടോടി said...

നന്നായിട്ടുണ്ട്

മന്‍സുര്‍ said...

ശിഹബ്‌ മാഷേ...

വളരെ നല്ല വരികള്‍......മനോഹരമായി പരഞ്ഞിരിക്കുന്നു ഒരു ഭാരത്തിന്‍ ഗദ്‌ഗദങ്ങള്‍

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എനിക്കൊന്നും പിടികിട്ടിയില്ല.. :(

ഏറനാടന്‍ said...

എന്നും നന്മകള്‍.. പ്രിയമുള്ള എഴുത്തുകാരാ..

നജൂസ്‌ said...

നന്നായിട്ടുണ്ട്

ബലി പെരുന്നാള്‍ ആശംസിക്കുന്നു,
സ്നേഹത്തോടെയും
പ്രാര്‍ത്ഥനയോടെയും.