Tuesday, December 25, 2007

രണ്ടു നക്ഷത്രങ്ങള്‍

ഏറെക്കാലത്തിനു ശേഷം
ഞാന്‍ നിന്നെ കാണാന്‍ വന്നു
നീ ആകെ മാറിപ്പോയിരുന്നു
കൊയ്ത്തുകഴിയും മുന്‍പേ
ആരോ
വയലുകള്‍ മണ്ണിട്ടു മൂടിക്കളഞ്ഞു
അവസാന വേലിയേറ്റത്തിനു പോലും
അവസരം കൊടുക്കാതെ
പുഴയ്ക്കു കുറുകെ പാലം വന്നു
ഭൂഖണ്ഡങ്ങള്‍ മാറിപ്പോയിരുന്നു
കാലത്തിന്റെ ചാരക്കൂനയില്‍ നിന്നു
രണ്ടു നക്ഷ്ത്രങ്ങള്‍ മാത്രം
ഞാന്‍ കണ്ടെടുത്തു

3 comments:

വാല്‍മീകി said...

നല്ല വരികള്‍.
ക്രിസ്തുമസ് ആശംസകള്‍.

നജൂസ്‌ said...

വേറിട്ടുനില്‍ക്കുന്നു
നന്മകല്‍...

തറവാടി said...

ഒന്നും മനസ്സിലായില്ല :( ,
എന്‍‌റ്റെ കുഴപ്പം