Saturday, December 22, 2007

ഒളിഞ്ഞിരിപ്പ്

താരാട്ടിന്റെ താളം പിടിച്ചുറക്കി
ഈ അമ്മ
എങ്ങോട്ടാണു പോകുന്നത്?
ഇലകളെ ആകെ ഉമ്മവച്ചുണര്‍ത്തിയ
കാറ്റിനെ പിന്നെ കണ്ടതേയില്ല
കുട്ടിക്കാലത്തെ ഫോട്ടോയില്‍ നിന്ന്
എപ്പോഴാണു നീ മരിച്ചത്?
ഇപ്പോഴത്തെ നീ ജനിച്ചത്?
എനിക്കു നിന്നോടുള്ളത്
ഇത്രകാലം എവിടെയാണു
ക്ഷമയോടെ കാത്തിരുന്നത്?

7 comments:

രാജന്‍ വെങ്ങര said...

ഒളിഞ്ഞിരിപ്പാം
നേരിന്‍ നേരെ
ചോദിച്ചിരിക്കുന്നേറെ
ചോദ്യമതെങ്കിലും,
ഉത്തരമതു
മേതുമോതാതെ
പാഞ്ഞകന്ന
കാറ്റിനോടും
പരിഭവം.
പൊഴിഞുവീണമര്‍ന്നടിഞ്ഞു
മണ്ണായി മാറുമിലകളപ്പൊഴും
പുതുനാമ്പായി കിളിര്‍ത്തു
പൊന്തുവതീ ശിഖരത്തി
ലെപ്പൊഴെന്നറിയാതെ നാമും,
കിളികളായി
കൊക്കുരുമ്മിയിരിക്കുന്നതീ
കൊമ്പിലും.

വലിയ എഴുത്തുകാരാ...നമസ്കാരം.

ജോഷി രവി said...

നന്നായിട്ടുണ്ട്‌...

ഞാന്‍ ക്ഷമയോടെ കാത്തിരിക്കുന്നു, പള്ളിക്കൂടത്തിണ്റ്റെ അതിഥിയായി താങ്കള്‍ സൌദി അറേബ്യയില്‍ എത്തുന്ന ദിവസത്തിനായി.....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എനിക്കു നിന്നോടുള്ളത്
ഇത്രകാലം എവിടെയാണു
ക്ഷമയോടെ കാത്തിരുന്നത്?

നല്ല വരികള്‍

കുട്ടനാടന്‍ said...

കുട്ടിക്കാലം ഫോട്ടോയില്‍ നിന്നല്ല - മുങ്ങി,
ഇനി വാര്‍ദ്ധക്യത്തിന്റെ ബാല്യവുമായി പൊങ്ങും
അത്രയും കാലം ക്ഷമയോടെ കാത്തിരുന്നേ പറ്റൂ
പലതും പുറത്തേക്കെടുത്തിടുന്ന വരികള്‍
ശിഹാബേ നന്നായിട്ടുണ്ട്

Ajith Polakulath said...

ഷിഹാബിക്ക ഇവിടെ കണ്ടതില്‍ സന്തോഷം

ആശംസകള്‍

സ്നേഹപൂര്‍വ്വം

അജിത്ത് പോളക്കുളത്ത് (ദുബായ്)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ബ്ലോഗു ലോകത്ത് താങ്കളെപ്പോലെയുള്ള വലിയവരുടെ സാന്നിധ്യം എന്നെപ്പോലെയുള്ള ഒന്നുമല്ലാത്തവര്‍ക്ക് വലിയ പ്രചോദനവും പ്രത്യാശയുമേകുന്നു. തിരക്കുകള്‍ക്കിടയിലും ഇത്തിരി നേരം ഇവിടെ ചിലവഴിക്കുവാന്‍ സമയം കണ്ടെത്തുന്ന വലിയ മനസ്സിനെ നമസ്കരിക്കുന്നു.

ശിഹാബുദ്ദീന് പൊയ്‌ത്തുംകടവ് said...

രാജന്‍,
പുറക്കാടന്‍,
പ്രിയ ഉണ്ണികൃഷ്ണന്‍,
അഭയാര്ത്ഥി
കുട്ടനാടന്‍, മുസിരിസ്
മോഹന്‍ പുത്തന്‍ചിറ
എല്ലാവര്‍ക്കും നന്ദി