നീ പറഞ്ഞാല്‍
കവിതയില്ലാതെങ്ങനെ
നീ നോക്കുമ്പോള്‍
ഹൃദയമില്ലാതെങ്ങനെ
തമ്മില്‍ കാണുമ്പോള്‍
കടലിരമ്പമില്ലാതെങ്ങനെ
പിരിയുമ്പോള്‍
ഉള്ള് മുറിയാതെങ്ങനെ
നീ തുറക്കുന്നത്
മിഴിയല്ല, കണ്‍പീലിയല്ല
എന്റെയുള്ളിലെ
പനിനീര്‍ തടാകം
നിന്നില്‍ ഞാനും
എന്നില്‍ നീയും
മുങ്ങിപ്പോകാതെ
അള്ളിപ്പിടിച്ചിരിക്കുന്നു
ഉത്തരം കിട്ടാച്ചോദ്യം
ഒട്ടിച്ചുച്ചേര്‍ത്ത ഒരു തടിക്കഷ്ണം
നീ പറഞ്ഞാല്‍
കവിതയില്ലാതെങ്ങനെ
നീ നോക്കുമ്പോള്‍
കവിതയില്‍ വീണുപോകാതെങ്ങനെ?
Tuesday, November 20, 2007
Subscribe to:
Post Comments (Atom)
12 comments:
ശിഹാബ് ഭായ്...
നന്നായിരിക്കുന്നു...
ഞാനും നീയും ഉണ്ടെങ്കില്‍
പിന്നെ എന്തിനീ കവിത
എന്തിനീ കഥകള്‍
നീയില്ലാതെ ഞാന്‍
എഴുതി കവിതകള്‍
ഓര്‍മ്മകള്‍ മാത്രം
നീയുണ്ടെങ്കില്‍ ഞാനുണ്ടെങ്കില്‍
വേണ്ടയൊരു കവിത.....ഓര്‍മ്മകളായ്
നന്‍മകള്‍ നേരുന്നു
ആസ്വദിച്ചു
കൊള്ളാം...
നന്നായിരിക്കുന്നു
അഭിനന്ദനങ്ങള്‍.
kOLLAM nANNAYIRIKKUNNU
ഇവിടെവന്നാന്‍ ഈ കവിതയില്‍ വീണുപോവാതെങ്ങനെ?!
മനോഹരമായകവിത...അത് മനസ്സില്‍ അള്ളിപ്പിടിച്ചിരിക്കുന്നു!!
അതു കൊള്ളാം. അള്ളിപ്പിടിച്ചു.
NICE....CONGRATS..
തരക്കേടില്ല
ഒരേ ശൈലിയില്‍ ഉള്ള കവിതകള്‍... ചിലപ്പോള്‍ മടുപ്പിക്കുന്നു.
ഭായ്.
നന്നായിരിക്കുന്നു..
വല്ലപ്പോഴും കഥകളും പോസ്റ്റ് ചെയ്യാന്‍ നോക്കണംട്ടോ
കവിത നന്നായിരിക്കുന്നു.
നജ്‌മത്ത സുഖമായിരിക്കുന്നോ..എന്റെ അന്വേഷണം പറയുക.
ഭംഗിയുള്ള തൂവലാണെങ്കില്‍ കൊഴിഞ്ഞ് പോയാലും നാം സൂക്ഷിച്ചു വയ്ക്കുന്നു. ഓര്‍മ്മളും ഇതു പോലെയാണ്.
Post a Comment