Saturday, November 3, 2007

അപ്പോള്‍

കാട്ടില്‍
ഞാന്‍ നിന്നെ
തിരഞ്ഞു തിരഞ്ഞപ്രത്യക്ഷമായി
കാട്ടുപൊയ്കയില്‍
ഒളിഞ്ഞിരിക്കും
ആ മുയലുകള്‍
ഓടിയോടി തേഞ്ഞില്ലാതെയായി
ഇലകളില്‍ നിന്നു
ചികഞ്ഞ് ചികഞ്ഞ് തൂര്‍ന്നുപോയി പൂക്കള്‍
പുഴയില്‍ മുങ്ങിയില്ലാതെയായി
ജലക്കുമ്പിള്‍

14 comments:

Unknown said...

കവിത വായിച്ചു . പക്ഷെ ശിഹാബിന്റെ കഥകള്‍ വായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബ്ലോഗില്‍ ഏറെയുണ്ട് . അവരെ നിരാശപ്പെടുത്തുകയില്ലെന്ന് പ്രതീക്ഷിക്കുന്നു . കവിത വേണ്ട എന്നര്‍ത്ഥമില്ല . ഇടയ്ക്കൊക്കെ കഥയും ..!

ദിലീപ് വിശ്വനാഥ് said...

സുകുവേട്ടന്റെ അഭിപ്രായത്തോട്‌ ഞാന്‍ യോജിക്കുന്നു.

CHANTHU said...

കവിതയിലേക്ക്‌
കാലെടുത്തു വെച്ച നിങ്ങള്‍ക്ക്‌ അഭിവാദ്യങ്ങള്‍

വാണി said...

മാഷേ,
മാഷ്ടെ കഥകള്‍ വായിച്ചിട്ടുണ്ട്. കവിത ആദ്യായാണ്. കഥാകാരനു കവിതയും കൈപ്പിടിയില്‍ തന്നെ!

ശ്രീ said...

നന്നായിരീക്കുന്നു മാഷേ.

മറ്റുള്ളവര്‍‌ പറഞ്ഞതു പോലെ, മാഷുടെ കഥകളും പ്രതീക്ഷിക്കുന്നു.
:)

സുല്‍ |Sul said...

നന്നായിരിക്കുന്നു.
-സുല്‍

Rasheed Chalil said...

നന്നായിരിക്കുന്നു... കഥകളും പ്രതീക്ഷിക്കുന്നുണ്ടേ...

Sanal Kumar Sasidharan said...

നല്ല കവിത.
പുഴയില്‍ മുങ്ങിയില്ലാതാകുന്ന ജലക്കുമ്പിളുകളല്ലെ നമ്മള്‍ ! അല്ലേ?

Jayakeralam said...

nice writing. regards,
...................................
ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍ and many more... Please send us your suggestions...
http://www.jayakeralam.com

umbachy said...

വാണീ
ഷിഹാബ്ക്കയുടെ കവിതകള്‍
പുസ്തകമായിട്ടുണ്ട്,
നേരത്തേ തന്നെ.
ടൈറ്റില്‍ മറന്നു
കടല്‍മരുഭൂമിയിലെ വീട് എന്നായിരുന്നു
എന്ന് ഓര്‍മ്മ പറയുന്നു,
പ്രസാധനം ഒലിപ്പിയോണ്‍,
അഥവാ പാപ്പിയോണ്‍ ആണോ ഓലിവ് ആണോ
എന്ന് നല്ല തീര്‍ച്ചയില്ല.

വിനയന്‍ said...

--------കമോണ്‍----------

umbachy said...

കവിതയിലെ ജലാംശവും
പേരിലെ കടവും
പൊയ്ത്ത് എന്നതില്‍ നിന്ന്
ഒരു ദീര്‍ഘം പോയാല്‍ കിട്ടുന്ന
പെയ്ത്തും
എല്ലാം മനസ്സിലിട്ടപ്പോ
ഒരു തോന്നല്‍
ഈ ബ്ലോഗിന് പൊയ്ക
എന്ന പേരല്ലേ.....

ക്ഷമ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

good

Anonymous said...

Hello,
I am Saeed,From Tirur.
R U Remember me?
Rahmathulla,Time centre etc....

Pls Post Story too.
-saeed karattil.