Tuesday, November 6, 2007

വാക്കുകളുടെ ധ്യാനം

കൂടിച്ചേര്‍ന്ന രണ്ടുകവിതകള്‍
തീര്‍ച്ചയായും
ഈ പ്രപഞ്ചത്തിന്റെ
അനാദിയാണ്
നിശ്ശബ്ദതയുടെ രഹസ്യത്തിലേയ്ക്ക്
ഒരു ഇല കൊഴിഞ്ഞതിന്റെ
ലഘുത്വത്തിലേയ്ക്ക്
കാലം ഒരു പൂന്തോട്ടം പടര്‍ത്തി
സ്വയം വൃത്തീകരിക്കുന്ന
തൂപ്പുകാരില്ലാത്ത
ആ കൊട്ടാരം
വാക്കുകളുടെ ആകാശച്ചെരുവില്‍
ധ്യാനം പൂണ്ടു നില്‍ക്കുന്നു

8 comments:

ധ്വനി | Dhwani said...

ഭാവന ഒരുപാടിഷ്ടമായി!

ദിലീപ് വിശ്വനാഥ് said...

തലകെട്ടും അവസാനത്തെ വരികളും പരസ്പരം ബന്ധപെടാതെ നില്‍ക്കുനുണ്ടോ? എനിക്ക് മനസിലാവാത്തത്‌ കൊണ്ടാവാം.

ഭൂമിപുത്രി said...

വാക്കുകളുടെ ആകാശച്ചെരുവ്!
അതാണെനിക്കിഷ്ട്ടമായതു

ഏ.ആര്‍. നജീം said...

വാക്കുകളുടെ ആകാശച്ചെരുവില്‍
ധ്യാനം പൂണ്ടു നില്‍ക്കുന്നു

ഇനിയും വാക്കുകള്‍ താങ്കളുടെ മന്‍സിലെ ആശയങ്ങള്‍ക്കൊപ്പം ആവോളം വഴങ്ങാന്‍ ദൈവം അനുഗ്രഹിക്കട്ടേ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വാക്കുകളുടെ ആകാശച്ചെരുവില്‍
ധ്യാനം പൂണ്ടു നില്‍ക്കുന്നു

ആസ്വദിക്കപ്പെടുന്ന വരികള്‍

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

ഏറനാടന്‍ said...

പ്രിയമുള്ള പ്രശസ്തനായിട്ടുള്ള എഴുത്തുകാരനെ ഇവിടെ ബ്ലോഗുലകത്തിലും കണ്ടതില്‍ അതിയായ സന്തോഷം. താങ്കളുടെ എഴുത്ത് നന്നായി,കേമം എന്നൊന്നും പറയേണ്ട അവശ്യകതയുടെ ആവശ്യമില്ലാതെ തന്നെ അറിയാവുന്നതാണല്ലോ.. അഭിനന്ദനങ്ങള്‍..

Science Uncle - സയന്‍സ് അങ്കിള്‍ said...

താങ്കളെ വളരെ വളരെ കേട്ടിരിക്കുന്നു. എല്ലാ മംഗളങ്ങളും ദൈവാനുഗ്രഹങ്ങളും ....
-സയന്‍സ് അങ്കിള്‍(http://www.scienceuncle.com)