Sunday, November 11, 2007

ഒരു നാള്‍

നിന്റെ വാക്കുകളുടെ വാതിലിനെ
ചുംബിക്കാ‍ന്‍
എന്റെ കാഴ്ചയുടെ ദൂതനെത്തും
എന്റെ ചുട്ടു പഴുത്ത പ്രണയ സന്ദേശങ്ങള്‍
നിന്റെ സ്നേഹലായിനിയില്‍ ശമിക്കും
വാക്കു മുട്ടിത്തുറന്ന
കാവ്യനദിയൊക്കെ
ആ‍കാശഗംഗയില്‍ ലയിക്കും
എനിക്കു നിന്നോടുള്ളതിനെക്കുറിച്ചു പറയാന്‍
ദൈവം ഭൂമിയില്‍
വേറെ വാക്കിനെ സൃഷ്ടിക്കും
സ്ത്രീ കുളിച്ച ഗന്ധത്തില്‍
നീ വരും

12 comments:

സുല്‍ |Sul said...

"എനിക്കു നിന്നോടുള്ളതിനെക്കുറിച്ചു പറയാന്‍
ദൈവം ഭൂമിയില്‍
വേറെ വാക്കിനെ സൃഷ്ടിക്കും"

-സുല്‍

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു

അഭയാര്‍ത്ഥി said...

"നിന്റെ വാക്കുകളുടെ വാതില്‍ തുറന്ന്‌ ചുംബിക്കാനാഞ്ഞ്‌ " എന്നായിരുന്നു എനിക്കിഷ്ടം.


പറയുവാന്‍ വാക്കുകളില്ലാത്തതിനെ പ്രണയം എന്ന്‌ പറഞ്ഞൊതുക്കാഞ്ഞത്‌ നന്നായി.

ദൈവം പുതിയ വാക്കുകളും കവിതയും ശൃഷ്ടിക്കുന്നു- ശിഹാബുദ്ദീനിലൂടെ.

lost world said...

വളിപ്പ്

അലി said...

നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എനിക്കു നിന്നോടുള്ളതിനെക്കുറിച്ചു പറയാന്‍
ദൈവം ഭൂമിയില്‍
വേറെ വാക്കിനെ സൃഷ്ടിക്കും

കൊള്ളാല്ലോ

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

umbachy said...

ആവര്‍ത്തം

അനംഗാരി said...

ഷിഹാബുദ്ദിന്റെ കവിതകളില്‍ എനിക്കിന്നും പ്രിയപ്പെട്ടത് ഉമ്മ തന്നെ.ഞാന്‍ അത് എന്റെ ബ്ലോഗില്‍ ചൊല്ലിയിട്ടുണ്ട്.
എങ്കിലും കഥകളാണെനിക്ക് ഇഷ്ടം.

Murali K Menon said...

കഥകളാണു കൂടുതല്‍ നന്നായി തോന്നിയിട്ടുള്ളത്

ഏറനാടന്‍ said...

നല്ല വരികള്‍. ഇനിയും ബ്ലോഗില്‍ തന്നെ ധാരാളം പ്രതീക്ഷിച്ചോട്ടെ..

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌
അഭിനന്ദനങ്ങള്‍