നിന്റെ വാക്കുകളുടെ വാതിലിനെ
ചുംബിക്കാന്‍
എന്റെ കാഴ്ചയുടെ ദൂതനെത്തും
എന്റെ ചുട്ടു പഴുത്ത പ്രണയ സന്ദേശങ്ങള്‍
നിന്റെ സ്നേഹലായിനിയില് ശമിക്കും
വാക്കു മുട്ടിത്തുറന്ന
കാവ്യനദിയൊക്കെ
ആകാശഗംഗയില്‍ ലയിക്കും
എനിക്കു നിന്നോടുള്ളതിനെക്കുറിച്ചു പറയാന്‍
ദൈവം ഭൂമിയില്‍
വേറെ വാക്കിനെ സൃഷ്ടിക്കും
സ്ത്രീ കുളിച്ച ഗന്ധത്തില്‍
നീ വരും
Sunday, November 11, 2007
Subscribe to:
Post Comments (Atom)
12 comments:
"എനിക്കു നിന്നോടുള്ളതിനെക്കുറിച്ചു പറയാന്‍
ദൈവം ഭൂമിയില്‍
വേറെ വാക്കിനെ സൃഷ്ടിക്കും"
-സുല്‍
നന്നായിരിക്കുന്നു
"നിന്റെ വാക്കുകളുടെ വാതില്‍ തുറന്ന് ചുംബിക്കാനാഞ്ഞ് " എന്നായിരുന്നു എനിക്കിഷ്ടം.
പറയുവാന്‍ വാക്കുകളില്ലാത്തതിനെ പ്രണയം എന്ന് പറഞ്ഞൊതുക്കാഞ്ഞത് നന്നായി.
ദൈവം പുതിയ വാക്കുകളും കവിതയും ശൃഷ്ടിക്കുന്നു- ശിഹാബുദ്ദീനിലൂടെ.
വളിപ്പ്
നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍...
എനിക്കു നിന്നോടുള്ളതിനെക്കുറിച്ചു പറയാന്‍
ദൈവം ഭൂമിയില്‍
വേറെ വാക്കിനെ സൃഷ്ടിക്കും
കൊള്ളാല്ലോ
നല്ല വരികള്‍.
ആവര്‍ത്തം
ഷിഹാബുദ്ദിന്റെ കവിതകളില്‍ എനിക്കിന്നും പ്രിയപ്പെട്ടത് ഉമ്മ തന്നെ.ഞാന്‍ അത് എന്റെ ബ്ലോഗില്‍ ചൊല്ലിയിട്ടുണ്ട്.
എങ്കിലും കഥകളാണെനിക്ക് ഇഷ്ടം.
കഥകളാണു കൂടുതല്‍ നന്നായി തോന്നിയിട്ടുള്ളത്
നല്ല വരികള്‍. ഇനിയും ബ്ലോഗില്‍ തന്നെ ധാരാളം പ്രതീക്ഷിച്ചോട്ടെ..
നന്നായിട്ടുണ്ട്
അഭിനന്ദനങ്ങള്‍
Post a Comment