Tuesday, October 30, 2007

തടവറ

അപൂര്‍ണ്ണമായി അവസാനിച്ച
ഒരു ഗാനം
നിറം തീര്‍ന്നുപോയ
ഒരു ചിത്രകാരന്‍
കവിയ്ക്കു മുന്നില്‍
വാക്കിന്റെ പാറവന്നടഞ്ഞ
ആകാശം
തടവറയ്ക്കുള്ളിലെ
നമ്മുടെ പൂന്തോട്ടം
കണ്ണീരു കൊണ്ട്
നനയ്ക്കട്ടെ ഞാന്‍

35 comments:

simy nazareth said...

ഇതു നന്നായി :-)
തടവറയുടെ ആകാശം താനേ തുറക്കുമ്പോള്‍ ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഒരു തുമ്പി? / കാക്ക?

ദിലീപ് വിശ്വനാഥ് said...

കണ്ണൂരു കൊണ്ട്
നനയ്ക്കട്ടെ ഞാന്‍


കണ്ണീര്‍ ആണോ ഉദ്യേശിച്ചത്‌?

കടവന്‍ said...

അല്ല ആരായിത് ശിഹാബുദ്ദീനോ,
നന്നായി, താങ്കളുടെ കഥകള്‍ ബ്ളൊഗിലെത്തിക്കാന്‍ ശ്രമിക്കുമല്ലോ?
റഹിം...ഓര്‍മയുണ്ടോ..ഈ മുഖം...
ഒരു പൊയ്തുംകടവ് കാരന്‍.

ഫസല്‍ ബിനാലി.. said...

നല്ല വരികള്‍+കാമ്പുള്ളത്
അഭിനന്ദനങ്ങള്‍

അനംഗാരി said...

ബൂലോഗത്തേക്ക് സ്വാഗതം.താങ്കളുടെ വരവ് ആരും അറിഞ്ഞ് കാണാനിടയില്ല.അറസ്റ്റ് ഇന്നലെ വായിച്ചതേയുള്ളൂ.മനോഹരം.

വിഷ്ണു പ്രസാദ് said...

സ്വാഗതം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

good one

എം.കെ.ഹരികുമാര്‍ said...

dear
kavithaylekku mariyo/
mk

ടി.പി.വിനോദ് said...

താങ്കളെ ഇവിടെ കണ്ടതില്‍ വളരെ സന്തോഷം..
ആശംസകള്‍..

ബാജി ഓടംവേലി said...

തുടരുക
താങ്കളുടെ മിക്കകഥാസമാഹാരങ്ങളും വായിച്ചിട്ടുണ്ട്.
ഇവിടെ കഥകളും പ്രതീക്ഷിക്കുന്നു

asdfasdf asfdasdf said...

കാമ്പുള്ള വരികള്‍.
ഇവിടെ കണ്ടതില്‍ സന്തോഷം.

Santhosh said...

താങ്കള്‍ കവിത എഴുതുമെന്നത് പുതിയ അറിവാണ്. സ്വാഗതം.

ശാലിനി said...

താങ്കളുടെ കഥകള്‍ ധാരാളം വായിച്ചിട്ടുണ്ട്. കവിത ആദ്യമായാണ്.

ആശംസകള്‍

കഥകളും പോസ്റ്റുമല്ലോ.

ശെഫി said...

നല്ല വരികള്‍

താങ്കള്‍ ബൂലോകത്ത്‌ എത്തിയത്‌ അറിഞ്ഞിരുന്നില്ല

സ്വാഗതം

കുറുമാന്‍ said...

ബൂലോകത്തിലേക്ക് സ്വാഗതം. തുടര്‍ന്നും എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.

un said...

ബൂലോക വാരഫലം വഴിയാണ് എത്തിയത്. സ്വാഗതം!

വാളൂരാന്‍ said...

ഇവിടെ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.... ബൂലോകത്തിനായി കഥകളും തരുമല്ലോ.....

Anonymous said...

‘കഥാപാത്രം വീട്ടുമുറ്റത്ത്’ എന്ന പുസ്തകം സമയത്തില്‍ എഴുതിയിരുന്ന പംക്തിയുടെ സമാഹാരമാണോ? എവിടെ കിട്ടും പുസ്തകം?

Murali K Menon said...

ബ്ലോഗ് തുടങ്ങിയതില്‍ സന്തോഷം, സ്വാഗതം. തടവറ നന്നായിട്ടുണ്ട്.

തറവാടി said...

ഷിഹാബുദ്ദീന്‍ മാഷെ,

മലായാളം ബ്ലോഗില്‍ താങ്കള്‍ക്ക് മുമ്പെ വന്നവന്‍‍ എന്ന രീതിയില്‍ ഒരു സ്വാഗതം പറയുന്നതോടൊപ്പം മറ്റൊന്നുകൂടി ഞാന്‍ പറഞ്ഞോട്ടെ ,

താങ്കളെ മുമ്പ് വായിച്ചിട്ടില്ല , അതുകൊണ്ട് ബ്ലോഗില്‍ വരുന്ന എതൊരു പുതിയ ആള്‍ക്കും കൊടുക്കുന്ന സ്വാഗതം താങ്കള്‍ക്കും ,

പരമ്പരാഗത എഴുത്തുകാരില്‍ ചിലര്‍ ഇവിടെ വന്നു , അതേ സ്പീഡില്‍ തിരിച്ചുപോകുകയും ചെയ്തു , കാരണം പലതുമാകാം , പബ്ലീഷ് ചെയ്യുന്ന കുറിപ്പുകള്‍ക്ക് ( കഥയായാലും കവിതയയാലും ) അപ്പൊള്‍ തന്നെ അരസികരായ എന്നെപ്പോലുള്ള ചിലരുടെ അഭിപ്രായങ്ങള്‍ വരും , അപ്പ്രിയമായ അഭിപ്രായങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറുള്ള ഒരു മനസ്സും കൂടെ കൊണ്ടുവരുമല്ലോ? , ഇല്ലെങ്കിലും കുഴപ്പമില്ല :) ( പഴയ ചരിത്രങ്ങള്‍ അറിയുന്നതിനാല്‍ ഒന്നു പറഞ്ഞെന്നു മാത്രം)

:)

ഞാന്‍ ഇരിങ്ങല്‍ said...

ഓര്‍മ്മയുണ്ടോ ഈ മുഖം...?
രാജു ഇരിങ്ങലാണ്.
അബുദാബിയില്‍ വച്ച് വിളിച്ചതില്‍ പിന്നെ കണ്ടതേ ഇല്ല. ജീവന്‍ ടി.വിയില്‍ ഇതിനിടെ കാണുകയും ചെയ്തു. എന്തായാലും താങ്കളും കൂടെ ഇവിടെ എത്തിച്ചേര്‍ന്നതില്‍ സന്തോഷം.
കൂട്ടത്തിലുള്ള മറ്റുള്ളവരെക്കൂടി എത്തിച്ച് ബൂലോകം കുറേക്കൂടി സമ്പന്നമാക്കണം.
മാസിക പത്രാധിപരെന്ന നിലയില്‍ ബ്ലോഗിലെ വായനാരീതിയും മറ്റും പരിചയം കാണും എന്നു തന്നെ കരുതട്ടെ.
ഇപ്പോള്‍ എവിടെയാണുള്ളത്??
നാസര്‍ കൂടാ‍ളിയുടെ ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങി. അറിഞ്ഞു കാണുമല്ലോ. അശ്രഫ് ആഡൂരിനെ കാണാറുണ്ടോ??
എന്തൊക്കെ പറഞ്ഞാലും എനിക്ക് കഥയോടാണിഷ്ടം കൂടുതല്‍. ‘തല‘ എന്‍റെ കെയ്യിലുണ്ട്.

ഈ കവിത ഇഷ്ടമാവുകയും ചെയ്തു.
വിശദാമായി വീണ്ടും കാണാം.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Unknown said...

പ്രിയ ശിഹാബുദ്ദീന്‍ ,
താങ്കളുടെ കഥകള്‍ ആനുകാലികങ്ങളില്‍ വായിച്ചിട്ടുണ്ട് . ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട് .
ആശംസകളോടെ,

ഗിരീഷ്‌ എ എസ്‌ said...

നല്ലൊരു കവിത
മഞ്ഞുകാലവും
കടര്‍മരുഭൂമിയിലെ വീടും
വായിച്ചിരുന്നു..
എല്ലാം ഒന്നിനൊന്ന്‌ മികച്ചത്‌..


മലബാര്‍ എക്സ്പ്രസ്‌
ഒരുപാടിഷ്ടമായി
ഇതുവരെ വായിച്ചിട്ടുള്ള കഥകളില്‍ മറക്കാനാവാത്ത
ഒരു കഥാപാത്രമായി മാറിയിരിക്കുന്നു
ആയിരംകളത്തില്‍ ഗോവിന്ദന്‍

അഭിനന്ദനങ്ങള്‍...

അഞ്ചല്‍ക്കാരന്‍ said...

സ്വാഗതം.
മാഷേ എഴുത്ത് കാരോടുള്ള ബൂലോകത്തിന്റെ മനശ്ശാസ്തം ഒന്നു മനസ്സിലാക്കിയിരിക്കുക.

“ഏണ്ണപെട്ട എഴുത്തുകാരാ തങ്കള്‍ ബൂലോകത്തേക്ക് കടന്ന് വരൂ... ഞങ്ങള്‍ - താങ്കളേക്കാള്‍ മുന്നേ ബൂലോകത്ത് പട്ടയം കിട്ടിയോര്‍ - ആനയും അമ്പാരിയും താലപ്പൊലിയും പിന്നെ വെടിക്കെട്ടുമായി താങ്കളെ രാജകീയമായി‍ വരവേല്‍ക്കും. വരവേല്‍പോടെ കഴിഞ്ഞു സര്‍വ്വതും. പിറ്റേന്ന് മുതല്‍ താങ്കളും ഞങ്ങള്‍ക്കൊരു ചെണ്ട. എപ്പോഴും ആര്‍ക്കും എങ്ങിനെ വേണമെങ്കിലും കേറി കൊട്ടാവുന്ന ചെണ്ട. എങ്ങിനെ എഴുതണമെന്ന് അനുഗ്രഹീതനായ പുകള്‍പെറ്റ എഴുത്തു കാരാ ഞങ്ങള്‍ ബൂലോക വാസികള്‍ താങ്കളെ പഠിപ്പിക്കും. ആ പാഠ്യ പദ്ധതി ഉള്‍കൊള്ളാന്‍ കഴിയാതെ അങ്ങ് ബ്ലോഗും പൂട്ടി പോകുമ്പോള്‍ “പൂട്ടിച്ചതാര് പൂട്ടിയതെന്തിന്‍” എന്ന വിഷയത്തില്‍ ഞങ്ങള്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തും. ചെളിവാരിയെറിഞ്ഞ് കൊഴുക്കുന്ന ചര്‍ച്ചക്കൊടുവില്‍ ഞങ്ങള്‍ പരസ്പരം മാപ്പ് പറഞ്ഞ് പിരിയും.”

മാഷേ ഇതാണ്‍ ബൂലോക വഴക്കം.
ആശംസകള്‍.

chithrakaran ചിത്രകാരന്‍ said...

താങ്കളുടെ പേര് സുപരിചിതമാണ്.
കവിത വായന തുടങ്ങുന്നതേയുള്ളു.
തടവറ ഇഷ്ടമായി.
ബൂലോക ചന്തയിലേക്ക് സ്വാഗതം...!!!

നോട്ടി ക്കുട്ടി | NAUGHTY GIRL said...

swagatham manjukalathinte karthavey!

മുസാഫിര്‍ said...

നല്ലതും ചീത്തയുമായ ഒരുപാടു കാര്യങ്ങള്‍ സുഹൃത്തുക്കള്‍ പറഞ്ഞു കഴിഞ്ഞു.ഇനിയെന്തു പറയാന്‍ സ്വാഗതം എന്നല്ലാതെ ?

Satheesh said...

'കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ’ സ്വന്തം ഉമ്മയെപറ്റിത്തന്നാണോ? ആണെങ്കില്‍ താങ്കള്‍ ഒരു ഭാഗ്യവാനാണ്‍.
ബ്ലോഗില്‍ കണ്ണൂര്‍കാരുടെ ഒരു യൂണിയന്‍ ഉണ്ടാക്കാന്‍ തുടങ്ങുകയാരുന്നു ഞാന്‍. :)

Anonymous said...

ശിഹാബേ,
ഇവിടെ കണ്ടതില്‍ സന്തോഷം.
അറസ്റ്റ്-കഥയുടെ ക്രാഫ്റ്റ് പഠിക്കേണ്ടവര്‍ക്ക് മാത്രുകയാക്കാന്‍ പറ്റിയ കഥ.

കണ്ണൂരാന്‍ - KANNURAN said...

താങ്കളുടെ കഥകള്‍ പണ്ടു എണ്‍പതുകളില്‍ ലിറ്റില്‍ മാഗസിനുകളില്‍ വന്നിരുന്ന കാലം തൊട്ടു വായിക്കുന്നൊരാളാണ്. കഥകളും കവിതകളും കൊണ്ട് ബൂലോഗവും സമ്പന്നമാക്കുക... ബൂലോഗത്തേക്ക് സ്വാഗതം.

Visala Manaskan said...

ബൂലോഗത്തേക്കെന്റേം സ്വാഗതം.
ഇനി എന്നാ ഒന്ന് കാണുക?

ഇട്ടിമാളു അഗ്നിമിത്ര said...

കാട്ടിലേക്ക് പോവണ്ടാന്ന് ഉമ്മ പറഞ്ഞതല്ലെ.. എന്നിട്ടും കേള്‍ക്കാതെ
ഇവിടെ എത്തിയല്ലെ.. സൂക്ഷിക്കണെ..

മറന്നതല്ല.. സ്വാഗതമുണ്ട്...

കടവന്‍ said...

അഞചല്‍ക്കാരന്റെ മകന്റാ..ഛെ..കമന്റ കമന്റ് അതുക്കു മേല്‍ ഒന്നും ചേര്ക്ക മുടിയാത്, ആയതിനാല്‍ അത് കോപി ചെയ്ത് പേസ്റ്റുന്നു.
“ഏണ്ണപെട്ട എഴുത്തുകാരാ തങ്കള്‍ ബൂലോകത്തേക്ക് കടന്ന് വരൂ... ഞങ്ങള്‍ - താങ്കളേക്കാള്‍ മുന്നേ ബൂലോകത്ത് പട്ടയം കിട്ടിയോര്‍ - ആനയും അമ്പാരിയും താലപ്പൊലിയും പിന്നെ വെടിക്കെട്ടുമായി താങ്കളെ രാജകീയമായി‍ വരവേല്‍ക്കും. വരവേല്‍പോടെ കഴിഞ്ഞു സര്‍വ്വതും. പിറ്റേന്ന് മുതല്‍ താങ്കളും ഞങ്ങള്‍ക്കൊരു ചെണ്ട. എപ്പോഴും ആര്‍ക്കും എങ്ങിനെ വേണമെങ്കിലും കേറി കൊട്ടാവുന്ന ചെണ്ട. എങ്ങിനെ എഴുതണമെന്ന് അനുഗ്രഹീതനായ പുകള്‍പെറ്റ എഴുത്തു കാരാ ഞങ്ങള്‍ ബൂലോക വാസികള്‍ താങ്കളെ പഠിപ്പിക്കും. ആ പാഠ്യ പദ്ധതി ഉള്‍കൊള്ളാന്‍ കഴിയാതെ അങ്ങ് ബ്ലോഗും പൂട്ടി പോകുമ്പോള്‍ “പൂട്ടിച്ചതാര് പൂട്ടിയതെന്തിന്‍” എന്ന വിഷയത്തില്‍ ഞങ്ങള്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തും. ചെളിവാരിയെറിഞ്ഞ് കൊഴുക്കുന്ന ചര്‍ച്ചക്കൊടുവില്‍ ഞങ്ങള്‍ പരസ്പരം മാപ്പ് പറഞ്ഞ് പിരിയും.”

എതിരന്‍ കതിരവന്‍ said...

ഇങ്ങോട്ടു കടന്നു വന്നതില്‍ വളരെ സന്തോഷം.

‘മലബാര്‍ എക്സ്പ്രെസ്സ്’ പോലുള്ള കഥകള്‍ ഇവിടെയും പ്രസിദ്ധീകരിക്കുമോ? ഇത് വേറൊരു വായനാലോകമാണ്.

അഭിലാഷങ്ങള്‍ said...

ഹായ്, സുഖമല്ലേ?

കവിത നന്നായി.

പിന്നെ, താങ്കളുടെ പ്രസിദ്ധീകരിച്ച രചനകളില്‍ താങ്കള്‍ക്കിഷ്ടപ്പെട്ടവയില്‍ ചിലത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കാമോ? ഞാനും ഒരു കണ്ണൂര്‍ക്കാരനാണ്. പേരു കേട്ടിട്ടുണ്ടെങ്കിലും വായിക്കാനവസരം കിട്ടിയിട്ടില്ല. ഈ ബ്ലോഗ് രചനകള്‍ക്ക്, ബൂലോകം മുഴുവന്‍ വായനക്കരുണ്ടാവും. എല്ലാവര്‍ക്കും രചനകള്‍ വായിക്കാന്‍ അവസരവും ലഭിക്കുമല്ലോ. അതുകൊണ്ട്, ആ കാര്യം പരിഗണിക്കും എന്ന വിശ്വാസത്തോടെ, ബൂലോകത്തിലേക്ക് സ്വാഗതമരുളുന്നു.

സു‌സ്വാഗതം..

ഷാര്‍ജ്ജയില്‍ നിന്നും,
സസ്നേഹം,

അഭിലാഷ്