കിണറിന്റെ
കലങ്ങിയ ആഴത്തില്‍ വീണുപോയ
വിലപിടിച്ചതെന്തോ
അവസാനവണ്ടിയും പോയ്ക്കഴിഞ്ഞ
നിരാലംബനായ
യാത്രക്കാരനോ
ഗാഢാലിംഗനം തടസ്സപ്പെടുത്തി
വാതില്‍ വിളിച്ച ഖേദമെന്തോ
നിന്നെ കാത്തിരിക്കുന്ന
ഞാനല്ലാതെ മറ്റെന്താണത്?
വരുമെന്നറിയാം നീ
പക്ഷേ ഏതു തുറമുഖത്ത്?
വിമാനത്താവളം?
ബസ്സ്റ്റേഷന്, കടവ്?
ഉള്ളിലിരുന്നു വിങ്ങിപ്പൊട്ടും
കുഞ്ഞിനെത്തലോടാന്‍
ഞാന്‍ പറയുന്ന വാക്കുകള്‍
ചിരിപ്പിക്കാനുള്ള ഗോഷ്ടികള്‍
എല്ലാം
മുണ്ഡനം ചെയ്യപ്പെട്ടവന്‍ നോക്കിനില്ക്കുന്ന
ശൂന്യവും
അനന്തഖേദിതവുമായ
തണുത്തുറഞ്ഞപ്രതിമകളാകുന്നു.
അതിന്റെ നിറങ്ങളുരിച്ചു കളഞ്ഞ
കൈകാല്‍ക്കഷ്ണങ്ങളാകുന്നു.
Sunday, October 28, 2007
Subscribe to:
Post Comments (Atom)
9 comments:
പ്രിയ ശിഹാബ്
കവിത ഇഷ്ടമായി
മാഷേ...
സന്തോഷം, സ്വാഗതം...
ശിഹാബ്....
വരികള്‍ മനോഹരം....ഏതോ നിഗൂഡതയുടെ
നിഴല്‍ പോലെ......
അഭിനന്ദനങ്ങള്‍...
നന്മകള് നേരുന്നു...
വളരെ നല്ല കവിത.
ഷിഹാബ്ക്കാ,
ആര്‍ക്കും വേണ്ടാത്ത
എല്ലാത്തിനും കൊതിച്ച് കാത്തിരിക്കുന്നു.
കവിത ഇതിഷ്ടമായില്ല
അടുത്തതിന് നോക്കാം....
മരുഭൂമിയിലെ വീട്ടില്‍ നിന്ന്...
കവിത ഉഴപ്പിയതുപോലെ. നന്നായില്ല.
തുടരുക.
Shihabuddeen,
Now you are also reached in the blog. Warm regards,
Thanks lal, Sajeev, Kinaav, Mansoor,Valmeeki,Umbachi,Baji and Deepu
Post a Comment