Thursday, May 22, 2008

ഉള്ളം

കണ്ണാടിയിലെ
സ്വന്തം പ്രതിബിംബത്തെ
കൊത്തിയുടക്കാൻ ശ്രമിക്കുന്ന
കാക്കയെപ്പോലെ
ഞാൻ എന്നെ തന്നെ
എത്ര ആക്രമിച്ചിട്ടും

കടലിലേക്ക്‌ നീണ്ടു നീണ്ടെവിടെയോ
അവസാനിച്ച
എന്റെ കണ്ണുകളെ തിരികെ വിളിച്ചിട്ടും
ആവർത്തിച്ച്‌ മുത്തശ്ശിയായിപ്പോയ
എന്റ കവിതയുടെ താളം
എന്നെ എത്ര പുലഭ്യം പറഞ്ഞിട്ടും

ജന്മത്തിന്റെ വെടിയുണ്ടയിൽ
തെറിച്ച്‌ പോയ
എന്റെ ശരീരത്തെ
ചേർത്ത്‌ വെച്ചു ജീവനൂതാൻ
നീ എന്തിനാണ്‌
ഇങ്ങിനെ നിലവിളിക്കുന്നത്‌

4 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചില നിലവിളികളെങ്കിലും കേള്‍ക്കുമല്ലോ എന്നു കരുതിയാകും

Vishnuprasad R (Elf) said...

എന്തിനാകാം?
ആത്മപീഡനത്തിന്റെ, നൊമ്പരത്തിന്റെ
ആഴക്കയത്തില്‍ നിന്നും
എങ്ങോ നഷ്ടപ്പെട്ട ആത്മാവിനെ വീണ്ടെടുക്കാന്‍
കടലിലേക്ക്‌ നീണ്ടു നീണ്ടെവിടെയോ
അവസാനിച്ച കണ്ണുകള്‍ക്ക് പ്രതീക്ഷയുടെ ആകാശം ചൂണ്ടിക്കാണിക്കാന്‍, കവിതയ്ക്ക് പുതിയ താളമേകാന്‍



നല്ല കവിത.വളരെ നന്നായിട്ടുണ്ട്

Rafeeq said...

നന്നായിട്ടുണ്ട്‌.. :)
ആശംസകള്‍

Anonymous said...

ഇനി സത്യം പറയാം.

കവിതയെന്ന വിളിപ്പേരില്‍,

ഒരു ജല്‍പ്പനം.