Sunday, April 27, 2008

സ്നേഹമേ

ഈ ലോകം മുഴുവന്‍
നീ നിറഞ്ഞുനിന്നാല്‍
ഞാന്‍ വിഷമിക്കും സ്നേഹമേ.
ആ പൂവില്‍
ഈ വിരിപ്പില്‍
മുഖം വെച്ചുകിടക്കും തലയിണയില്‍
മൃഗശാലയിലെ കലമാനില്‍
അരുവിക്കടിയില്‍ തെളിയുന്ന
ഉരുളന്‍ ശോഭയില്‍
സുഗന്ധദ്രവ്യങ്ങളില്‍
ആഴമുളള തെളിനീര്‍ക്കിണറ്റില്‍
മരുഭൂമിയിലെ പൗര്‍ണമിയില്‍
തേന്‍മുക്കിത്തിന്നും പലഹാരങ്ങളില്‍
ആകാശപ്പൊതിയില്‍
ഭൂപാത്രത്തില്‍
പൊട്ടക്കണ്ണന്‍ സൗരയൂഥത്തില്‍
എല്ലായിടവും നീയുളളതിനാല്‍
നിന്റെ സ്നേഹത്തിന്റെ ബാധ്യത
തെമ്മാടിയെപ്പോലെ

എന്നെ ഞെരുക്കുന്നു.
നീയാണെങ്കില്‍ എപ്പോഴും ആള്‍ക്കൂട്ടവും

16 comments:

SABU PRAYAR ~ സാബു പ്രയാര്‍ said...

ഈ ലോകം മുഴുവന്‍
നീ നിറഞ്ഞുനിന്നാല്‍
ഞാന്‍ വിഷമിക്കും സ്നേഹമേ

siva // ശിവ said...

എന്തു സുന്ദരമീ കവിത....

kichu / കിച്ചു said...

സ്നേഹമേ....

:) :)

ഭൂമിപുത്രി said...

അഭിനന്ദനങ്ങള്‍ ശിഹാബുദ്ദീന്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഈ ഭൂമിയിലെ കടം വാങ്ങിയസ്നേഹം ദൂര്‍ത്തുമിടിച്ചിട്ടല്ലാതെ നമുക്കും നമ്മുടെ തലമുറയ്ക്കും കടന്നുപോകാന്‍ പറ്റുമൊ..?

ഏറനാടന്‍ said...

പ്രിയമുള്ള എഴുത്തുകാരാ, കവിത ഹൃദ്യമായി. പുറമേ അഭിനന്ദനങ്ങള്‍ ആശംസകള്‍ നേരുന്നു..

Unknown said...

സേനഹമരിച്ച ലോകമാണു മാഷെ ഇത്

Kaithamullu said...

സ്നേഹത്തിന്റെ ബാദ്ധ്യത ഒരു തെമ്മാടിയെപ്പോലെ എന്നെ ഞെക്കുന്നു,
നിയാണെങ്കില്‍ എപ്പോഴും ആള്‍ക്കൂട്ടവും!

-ഷിഹാബ്,
വളരെ ബോധിച്ചൂ, ഈ വീക്ഷണം!

ബഷീർ said...

സ്നേഹം ഭൂമിയില്‍ നിറഞ്ഞ്‌ നില്‍ക്കട്ടെ..

ഓ.ടോ.

അവാര്‍ഡ്‌ കിട്ടിയതറിഞ്ഞു.. എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.

NITHYAN said...

ശിഹാബുദ്ദീന്റെ ബ്ലോഗ്‌ ആദ്യമായി കാണുകയാണ്‌. കവിത വായിച്ചു.

yousufpa said...

സ്നേഹത്തെ പിടിച്ചു കെട്ടാതെ വ്യവഹാരത്തിനായ് വിടുക.അത് വ്യാപിക്കട്ടെ അഖിലസാരമൂഴിയില്‍.

ജാബിര്‍ മലബാരി said...

good poem................
love only love...........
സ്നേഹം മാത്രം.........

നിലാവര്‍ നിസ said...

മുന്‍പ് വായിച്ചിട്ടുണ്ട് കവിത... തര്‍ജ്ജനിയില്‍.. ഒന്നു കൂടി വായിച്ചു.. സ്നേഹമല്ലേ..
:)

മണിലാല്‍ said...

ഒരൊറ്റ മതമുണ്ടുലകില്‍ പ്രേമമതൊന്നല്ലോ...പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വ്വണ ശശിബിംബം.

ഗുരുജി said...

ഹൃദ്യമായ കവിത. അഭിനന്ദനങ്ങള്‍ ആശംസകള്‍ ..

ദിനേശന്‍ വരിക്കോളി said...
This comment has been removed by the author.