Saturday, April 12, 2008

നിന്റെ കൂടെ

പുഴയില്‍
നാം യാത്ര ചെയ്തതോണി
അക്കരെയെത്തിയില്ല.
വിപരീത ദിശയില്‍
കാറ്റുണ്ടായിരുന്നു.
വെള്ളം കലങ്ങി
മീനുകള്‍ ശ്വാസം മുട്ടിയിരുന്നു.
മഴപെയ്തു രണ്ടു കരകളും
മൂടിപ്പോയിരുന്നു.
എങ്ങോട്ടെന്നില്ലാതെ
നമ്മള്‍ പകച്ചുപോയിരുന്നു.
എന്നിട്ടും
നിന്റെ ചുണ്ടുകള്‍ ചുവന്നു.
എന്റെ കണ്ണുകള്‍ ചിരിച്ചു.

ഈ തോണി
എങ്ങോട്ടു പോയാലും
നീ ചിരിക്കാത്ത വന്‍കരകളിലൊക്കെ
എന്റെ
ഏകാന്തത പൂത്തിരിക്കും

6 comments:

Unknown said...

പുഴയും തോണിയും യാത്രക്കളും ഒക്കെ പോയകാലത്തിന്റെ സൌന്ദര്യം ഓര്‍മ്മപെടുത്തുന്നു

Rasheed Chalil said...

ആ ചിരി ഏത് വന്‍കരയിലും, വിരഹമായെങ്കിലും അസ്വസ്ഥത പകരില്ലേ... പൂത്തിരിക്കുന്ന ഏകാന്തതയ്ക്ക് ഒരു കൂട്ടായി...

:)

തണല്‍ said...

ഈ തോണി
എങ്ങോട്ടു പോയാലും
നീ ചിരിക്കാത്ത വന്‍കരകളിലൊക്കെ
എന്റെ
ഏകാന്തത പൂത്തിരിക്കും
-നീ ഇല്ലാതെ എന്താഘോഷം..അല്ലേ ഇക്കാ?

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

മലബാറ്‍ എക്സ്പ്രസ്‌ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ വായിച്ചിരുന്നു. വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. ആ പ്രതീക്ഷയോടെ വായിച്ചതു കൊണ്ടാവൊം ഈയ്യിടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന കഥ(പേര്‌ ഒാര്‍മ്മ വരുന്നില്ല) തെല്ലു നിരാശപ്പെടുത്തി. കവിതയെഴുതുമെന്നു അറിയില്ലായിരുന്നു.

kichu / കിച്ചു said...

ഏകാന്തത പൂത്തുലഞ്ഞ് ഒരു വസന്തമാകട്ടെ...

Rafeeq said...

ആ തോണി ഒരു കരയില്‍ തെന്നെ എത്തെട്ടെ.. :)