Saturday, April 5, 2008

എന്റെ ഉദ്യാനം

മൊട്ടു വിരിയുന്നതിനെ
ആരാണിങ്ങനെ കെട്ടിവരിയുന്നത്
ദളങ്ങളെന്തിനാണു
തേനിനെ ഉളളിലേക്കു വലിക്കുന്നത്‌
നദി കാട്ടരുവിയിലേക്കു
പോകുന്നത്‌
മഹാഗണി വിത്തിലേക്ക്‌
കവിത മഷിയിലേക്ക്‌
മഴത്തുള്ളി മേഘത്തിലേക്ക്‌.

ഈ മുറിയില്‍മാറാലകളില്ല.
എട്ടുകാലില്‍ആരും വരാനുമില്ല.
ഇങ്ങനെയമര്‍ത്തിപ്പിടിച്ചാല്‍
ചത്തുപോകും പൂമ്പാറ്റ.
ഈ ഉദ്യാനം
എല്ലാ നഗരങ്ങളെയും
പുറത്താക്കിയിരിക്കുന്നു.

5 comments:

ബാബുരാജ് ഭഗവതി said...

ഈ വരി ഇഷ്ടമായി.....


ഈ ഉദ്യാനം
എല്ലാ നഗരങ്ങളെയും
പുറത്താക്കിയിരിക്കുന്നു..........

Unknown said...

മാഷിന്റെ കഥകള്‍ മാത്രുഭൂമിയില്‍ പലപ്പോഴും വായിച്ചിട്ടുണ്ട് ഇവിടെ വരാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്

Manoj | മനോജ്‌ said...

കവിത ഇഷ്ടപ്പെട്ടു. :)

ഉപാസന || Upasana said...

മാഷെ കവിത ഹൃദ്യം.

അപ്പൂമയെക്കുറിച്ചുള്ള കഥ വളരെ ഇഷ്ടമായ്
:-)
ഉപാസന

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിത ഇഷ്ടമായി.....