മുള്‍ക്കിരീടത്തില്‍ നിന്നു പുരുഷമുഖത്തേയ്ക്കു
വാര്‍ന്നൊലിക്കും ചോരയായി നില്ക്കുമ്പോള്
മറിയമായി നിന്നെ കണ്ടു
കല്‍ത്തുറുങ്കില്‍
കിനാവെല്ലാം കല്ലിച്ചു നില്ക്കുമ്പോള്
ജനാലയായി നീ വന്നു
ഓര്‍മ്മയെ മൂടിപ്പോകും
ജന്തു വന്നു മാന്തിപ്പറിച്ചപ്പോഴും
ദിക്‍പക്ഷിയായി നീ വന്നു
പാറയില്‍ പ്രൊമിത്യൂസായി
വേദനിക്കാന്‍ നീ വന്നു
അന്ധന്റെ കൈയിലെ
റാന്തല്‍ വിളക്കുപോലെ
എന്നെ നിന്നെ ഏല്‍പ്പിച്ചതാരാണ്?
Friday, February 22, 2008
Subscribe to:
Post Comments (Atom)
10 comments:
kollam....congrats...
വാര്‍ന്നൊലിക്കും ചൊരയായി നില്ക്കുമ്പോല്
അക്ഷരത്തെറ്റ് തിരുത്തുമല്ലോ...
ഷിഹാബ്...
ആശം സകള്‍
"അന്ധന്റെ കൈയിലെ
റാന്തല്‍ വിളക്കുപോലെ
എന്നെ നിന്നെ ഏല്‍പ്പിച്ചതാരാണ്?"
സമൂഹസമഷ്ടി ... ! അല്ലാതാര്? സമൂഹം അന്ധരുടെ ഒരു കൂട്ടമാണെങ്കിലും പ്രതിസന്ധികളില്‍ സ്നേഹമുള്ള മടിത്തട്ടായും,കിനാവിന്റെ വാതിലായും, മുന്നോട്ടു നയിക്കാന്‍ റന്തലുകളെ ആവശ്യമാണെന്ന് സമഷ്ടിക്കറിയാം. കവിക്കറിയുന്നതുപോലെതന്നെ !
നന്നായിരിക്കുന്നു ഈശ്വരാന്വേഷണം.
മോചനത്തിലേക്കുള്ള ജാലകമായി, മറിയമായി, പ്രൊമിത്യൂസായി കിട്ടിയെങ്കില്‍ എത്ര ഭാഗ്യവാന് നിങ്ങള്‍
ഇഷ്ടമായി എന്റെ പ്രിയപ്പെട്ട കഥാകാരാ
കഥ പോസ്റ്റുചെയ്യും വരെ നിരാഹാരം പ്രഖ്യാപിക്കുന്ന..
മഹാ കത്തി എന്നു പറഞ്ഞാല്‍ പോര.അറക്കവാള്‍ എന്നു പറയാം
:)
ഹാരിസ് said...
മഹാ കത്തി എന്നു പറഞ്ഞാല്‍ പോര.അറക്കവാള്‍ എന്നു പറയാം
തെന്നെ... തെന്നെ... പ്ക്ഷേങ്കില് രാജാവ് നഗ്നനാണെന്ന് പറയാന്‍ നല്ല ധൈര്യംവേണം അല്ലെങ്കില്‍ നിഷ്കളങ്കത. ഇതെല്ലാരും കൂടി ചുമ്മാ സുഖിപ്പിക്കുന്നു ഇങ്ങേരെന്തൊക്കെയോ എഴുതുന്നു, ഉദാത്തം ഉല്കൃഷ്ടമെന്നെല്ലാം ചുമ്മ ഒരുകൂട്ടര്‍ പറയുമ്പോ ഞാനെങ്ങനെ എതിരുപറയുമെന്ന് ചിന്തിച്ച്ചാണ് പലരും സത്യം പറയാത്തത്.
good
Post a Comment