Sunday, February 17, 2008

ഒരിക്കല്‍

നദിയില്‍ തെറിച്ചുവീണ
ഒരു വിത്ത്‌
ഒഴുക്കിനോട്‌
നദിക്കര
അതിന്റെ ഗര്‍ഭപാത്രം തുറന്ന്‌
അമ്മയായി കാത്തുകിടക്കുന്നതിനോട്‌
എന്റെ സഞ്ചാരപഥങ്ങളില്‍
കൂട്ടുനില്‍ക്കും
അനിശ്ചിതത്വത്തിന്റെ
അജ്ഞാതമായ കരസ്പര്‍ശത്തോട്‌
പ്രാര്‍ത്ഥന


യാദൃച്ഛികതയുടെ ദൈവമേ,
ഞാന്‍ തളര്‍ന്ന്‌ മുങ്ങിയടിഞ്ഞുപോയാല്‍
നൂറ്റാണ്ടുകളായി കാത്തുവച്ച
ഈ ഗാഢചുംബനം
നീ അവളെ ഏല്‍പിക്കേണമേ

5 comments:

പാമരന്‍ said...

"യാദൃച്ഛികതയുടെ ദൈവമേ,
ഞാന്‍ തളര്‍ന്ന്‌ മുങ്ങിയടിഞ്ഞുപോയാല്‍
നൂറ്റാണ്ടുകളായി കാത്തുവച്ച
ഈ ഗാഢചുംബനം
നീ അവളെ ഏല്‍പിക്കേണമേ"

ഇഷ്ടമായി..

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌..
അവസാനവരികളിക്കെത്തിയപ്പോള്‍ കൂടുതല്‍ ആസ്വാദ്യകരമായി തോന്നി...

വേണു venu said...

യാദൃച്ഛികതയുടെ ദൈവമേ,

ആ വിളിയിലെ ദൈവം.
അമ്മയായി കാത്തുകിടക്കുന്നതിനോട്‌.ആ കാത്തു കിടത്തിയ യാദൃച്ഛികതയേ ഞാനെന്തു വിളിക്കും.
ആസ്വാദ്യകരം തന്നെ മാഷേ.:)

ഉപാസന || Upasana said...

വായിച്ചു.
ഇഷ്ടമായ്
:)
ഉപാസന

വിനയന്‍ said...

ഒഴുക്കിന്റെ പരിലാളനങ്ങളീല്‍
ഇടക്കിടക്ക് ജീവിതത്തിന്റെ കറുത്ത ശിലകളില്‍
തട്ടി മെയ് വേദനിച്ചതിനും കൂടി

ഞാന്‍ യാദൃച്ഛികതയുടെ ദൈവത്തിനോട് പരിഭവം പറയുന്നു...........

:)