Friday, January 25, 2008

നമുക്കിടയില്‍

നേര്‍ത്ത
ഒരരുവി
എന്നിട്ടും
നടുവില്‍
ഒരു കടലലറുന്നു.

ചെറിയൊരു
മണ്‍‌കൂന
എന്നിട്ടും
ഒരു മഹാപര്‍വതം

നമുക്കിടയില്‍
അലറിപ്പൊളിക്കുന്ന
ഒരു ഹൃദയം
പ്രകൃതിയോടു ചോദിച്ചതിനൊന്നും
മറുപടി തന്നില്ല

വാക്കുകള്‍ പുറത്തുവരാതെ
ഒരു കള്ളനെപ്പോലെ
പിറുപിറുത്തു
അത്രതന്നെ.

4 comments:

M. Ashraf said...

വളപട്ടണം പുഴയില്‍നിന്ന്‌ ഇപ്പോഴും ശീതക്കാറ്റുണ്ടോ... ആ കമ്പിളിയൊന്നു വലിച്ചുമാറ്റി നാവിന്റെ കെട്ടഴിച്ച്‌ ഒന്നു കൂടി പറഞ്ഞുനോക്കൂ.

ഖാന്‍പോത്തന്‍കോട്‌ said...

കൊള്ളാം .....!
നല്ല വരികള്‍...!
-----------------
ആശംസകളോടെ...!!
ഖാന്‍പോത്തന്‍കോട് ..... ദുബായ്
www.keralacartoons.blogspot.com

GLPS VAKAYAD said...

“തലയില്‍ “നിന്നിപ്പൊള്‍ മുഖമുയര്‍ത്തിയതേ ഉള്ളൂ.മറ്റൊന്നും എനിക്കു കാണണ്ട.ഇതെത്രാമത്തെ വായനയാണേന്നറിയില്ല....

സാരംഗി said...

നല്ല കവിത. കുറച്ച് വാക്കുകള്‍കൊണ്ട് കൂടുതല്‍ പറഞ്ഞിരിക്കുന്നു‍.