വരും ജന്മത്തില്
എന്താണു കൊണ്ടു വരേണ്ടത്.
എട്ടുദിക്കിലേയ്ക്കും
പായുന്ന കുതിരയോ
ഒരിക്കലും നിലാവസ്തമിക്കാത്ത
പെരുംകടലോ
ചിന്തയായി കയറി നില്ക്കും
മഹാമേരുവോ
കോരിയെടുക്കുംതോറുമേറുന്ന
കവിതയോ
അല്ലെങ്കില്‍ വേണ്ട,
പൂക്കള്‍ സ്വയം ചുറ്റി നടക്കുന്ന
ഉദ്യാനം കൊണ്ടു വരാം.
നിന്റെ ഗന്ധത്താല്‍ പിറന്ന പൂവ്
മറ്റു പൂക്കളെ നയിക്കും.
Tuesday, December 4, 2007
Subscribe to:
Post Comments (Atom)
7 comments:
ഗന്ധത്തില്‍നിന്നും ജനിക്കുന്ന പൂവ്! :)
ഗന്ധത്താലോ ഗന്ധത്തോടെയോ(ഗന്ധവുമായോ)?
ഒരുപാടു പൂക്കളെ നയിക്കുന്ന പൂവെ
കരിവണ്ട്ട് മൂളല്‍ നീയുണ്ടോ കേട്ടു
ശിഹാബുദ്ദീന് പൊയ്ത്തും കടവിലിന്റെ കഥകള്‍ കൊണ്ടത്തര്വോ...?
ശിഹാബുദ്ദീന് പൊയ്ത്തും കടവിലിന്റെ കഥകള്‍ കൊണ്ടത്തര്വോ...?
പൂക്കള്‍ സ്വയം ചുറ്റി നടക്കുന്ന
ഉദ്യാനം കൊണ്ടു വരാം.
നിന്റെ ഗന്ധത്താല്‍ പിറന്ന പൂവ്
മറ്റു പൂക്കളെ നയിക്കും
Kolaam
ബ്ലൊഗില്‍ ഇന്നാണു കണ്ടതു..കഥപോലെ കവിതയും താങ്കള്‍ക്കു വഴങുന്നു...അഭിനന്ദനം..
Post a Comment