Thursday, November 29, 2007

ദൂരെ ഒരു പൂവ്

ഞാനിപ്പോള്‍
ദൂരത്തെ സ്നേഹിക്കുന്നു
സ്വപനങ്ങളുടെ ഒരു ഇതളിനെപ്പോലും
അത് മുള്ളുകൊണ്ട് തൊടില്ല
സ്നേഹത്തിന്റെ
ചില്ലുപാത്രം
അതു പൊട്ടിക്കില്ല
അബദ്ധത്തില്‍ കൂട്ടിയിടിച്ച്
തല നോവില്ല
സുബദ്ധത്തെ
അതെപ്പോഴും നട്ടു നനയ്ക്കും
ഗന്ധമില്ലെങ്കിലും
അവയിലെ പൂക്കള്‍
അതി മനോഹരമായിരിക്കും

10 comments:

ബാജി ഓടംവേലി said...

അടുത്തുള്ള ചില്ലുപാത്രംതന്നെയാണ് നല്ലത്.
ചട്ടീം കലോം ആയാല്‍ തട്ടിം മുട്ടിം ഇരിക്കും.

ജൈമിനി said...

ഒരിക്കലും കാണാതെ,
മണക്കാതെ,
നനക്കാനാഗ്രഹിച്ചിട്ടും ആകാതെ,
സുരക്ഷിതത്വത്തിന്റെ പേരും പറഞ്ഞ്
ഞാനിവിടിങ്ങനെ ഇരിക്കും...

നല്ല കവിത! :-)

സീത said...

സ്നേഹിക്കാന്‍ മാത്രം ദൂരം നല്ലതാണ്, കൂടുതല്‍ അടുത്തറിയാതിരിക്കാനും
നല്ല കവിത

കണ്ണൂരാന്‍ - KANNURAN said...

മനോഹരമായിരിക്കുന്നു കവിത..

ഉപാസന || Upasana said...

:)))
നന്നായി

ഉപാസന

Anonymous said...

താങ്കള്‍ കഥയെഴുതിയാല്‍ അത് കവിതയും
കവിതയെഴുതിയാല്‍ അത് കഥയുമാകുന്നു....
ഇനിയും വിരിയട്ടേ പൂക്കള്‍ ഒരായിരം....

Muneer Koliyat said...

തീര്‍ച്ചയായും... 'ദൂരം' സ്നേഹത്തെ വര്‍ദ്ധിപ്പിക്കുന്നു. പക്ഷെ ഭാര്യാഭര്‍ത്താക്കളില്‍ മാത്രം, മറ്റുള്ളവര്‍ മറക്കും.

നിങ്ങള്‍ക്ക്‌ ഇങ്ങനെയൊരു ബ്ലോഗുണ്ടെന്നറഞ്ഞതില്‍ സന്തോഷം.

മന്‍സുര്‍ said...

ശിഹാബ്‌ മാഷേ...

നല്ല വരികള്‍....ഇഷ്ടായി

നന്‍മകള്‍ നേരുന്നു

നിലാവര്‍ നിസ said...

ഇക്കാ..

ബൂലോകത്തിലെ പുതിയ അന്തേവാസിനിയാണ്..
സമയമുള്ളപ്പോള്‍ ഈ നിലാവൊന്നു കാണുമല്ലോ
http://nilaavuu.blogspot.com/

സ്നേഹം
നിലാവര്‍നിസ..

റീനി said...

ശിഹാബ്, വാക്കുകളില്‍ നിങള്‍ വിളക്കുകള്‍ കൊളുത്തുന്നു.
കുറവുകള്‍ മറച്ചുവച്ച് നന്മ മാത്രം കാട്ടിത്തരുന്ന ദൂരം .
ഭംഗിയുള്ള കവിതകള്‍ വായനക്കാര്‍ക്കുവേണ്ടി വീണ്ടും വിരിയിക്കു, അതിന് സൌരഭ്യമുണ്ടല്ലോ.