Friday, November 16, 2007

ജലകന്യക

നീ ഒരു ജലകന്യക
മുങ്ങിത്താവുമ്പോള്‍
ഞാന്‍ നോക്കിയ
തോട്ടത്തില്‍
നമ്മള്‍ ജലക്രീഡരായി
നീ സ്പര്‍ശിച്ചപ്പോള്‍
ഞാന്‍ ഉഭയജീവിയായി
പിന്നെ നമ്മള്‍ പൊയ്ക വിട്ട്
കടലിന്റെ താഴ്വരയിലെ
നിന്റെ കൊട്ടാരത്തിലേയ്ക്കു പോയി

20 comments:

കണ്ണൂരാന്‍ - KANNURAN said...

ഒന്നും മനസ്സിലായില്ല.

ദിലീപ് വിശ്വനാഥ് said...

എനിക്കും ഒന്നും മനസിലായില്ല.

പ്രയാസി said...

തിരുവനന്തപുരത്തു ശംഖുമുഖത്തും ഒരു മത്സ്യകന്യകയുണ്ട്..ആരും കാണാതെ ഞാനൊരുപാടു തൊട്ടിട്ടുണ്ട്..എന്നെ ഒരിടത്തും കൊണ്ടുപോയില്ലാ..:(

simy nazareth said...

മുങ്ങിത്താവുമ്പോള്‍ -> മുങ്ങിത്താഴുമ്പോള്‍

എന്നിട്ട്?

കൊട്ടാരത്തില്‍ നിന്നും മുത്തും പവിഴവും വാരി തിരിച്ചുവന്നോ? കിനാവള്ളിയോടും മഷി ചീറ്റി മായ കാണിച്ച കണവ(നോ)യോടും യുദ്ധം ചെയ്തോ? ജലകന്യകയെ ഇപ്പൊ ഫിഷ് ടാങ്കില്‍ ഇട്ടുവെച്ചേക്കുവാണോ? കഥയുടെ ബാക്കി പറ.

വല്യമ്മായി said...

"ഞാന്‍ നോക്കിയ
തോട്ടത്തില്‍"

നോട്ടത്തില്‍ അല്ലേ ശരി.

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി
അഭിനന്ദനങ്ങള്‍

Anonymous said...

സംഭവം തന്നെ. ഇതാണ് സംഭവം.
സമ്മതിച്ചിരിക്കുന്നു

ഹാരിസ് said...

ഇക്കാ,
ഈ കവിതയുടെ പുറം കാഴ്ച്ച,എന്റെ ഒരു ബാല്ല്യകാല അനുഭവമാണ്..താങ്കള്‍ ഈ കാഴ്ച്ച ഇപ്പൊഴും കാണുന്നുവെങ്കില്‍,വലുതാകുംബോള്‍ (?)നമുക്കു നഷ്ട്ടപ്പെടുന്ന ചില ഉള്‍പുളകങ്ങള്‍ ഇപ്പൊഴും താങ്കളിലുണ്ടെന്നര്‍ത്ഥം.അതല്ലാ,യാത്രയില്‍ പുതിയ അര്‍ത്ഥം ലഭിച്ചൂവോ ആ മരതകക്കാഴ്ച്ചക്ക്..?.ഒരു ചെറു കുറിപ്പോടെ കവിതകള്‍ എഴുതു മെങ്കില്‍,തികച്ചും അശിക്ഷിതരായ ഞങ്ങള്‍ക്കും ആ മായക്കഴ്ച്ചകള്‍ കാണാനാകുമെല്ലോ..?

ഹാരിസ് said...

http://thulasid.blogspot.com/2006/09/blog-post_21.html

അടിക്കുറിപ്പിനെ കുറിച്ച് ഞാന്‍ പറഞ്ഞത് ഈ ലിങ്കില്‍ പോയി നോക്കിയാല്‍ വിശദമാകും

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മുഴുവനാവാത്തതുപോലെ...

K.P.Sukumaran said...

:)

പരമാര്‍ഥങ്ങള്‍ said...

പറയാതെ വയ്യ-
കവിത വായിച്ചാല്‍ വല്ലതും മനസ്സിലാവണം.എന്നാലേ അനുഭൂതിയുണ്ടാവൂ-എനിക്കൊന്നുംമനസ്സിലായില്ല

അനംഗാരി said...

സിമിയേ....:)

മന്‍സുര്‍ said...

നന്നായിരിക്കുന്നു.....അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

മന്‍സുര്‍ said...

ശിഹബ്‌ മാഷേ....

പത്രമാധ്യമങ്ങളില്‍ വായിച്ചു മറന്ന ഒട്ടനവധി രചനകള്‍
അതെല്ലാം ഒരിക്കല്‍ കൂടി ഇവിടെ പോസ്‌റ്റ്‌ ചെയ്യ്‌തൂടെ.....

താങ്കളുടെ രചനകള്‍ സ്ഥിരമായി വായിക്കാറുണ്ട്‌....

നന്‍മകള്‍ നേരുന്നു

കടവന്‍ said...

1.കണ്ണൂരാന്‍ - KANNURAN said...
ഒന്നും മനസ്സിലായില്ല.
2.വാല്‍മീകി said...
എനിക്കും ഒന്നും മനസിലായില്ല.

3.പരമാര്‍ഥങ്ങള്‍ said... പറയാതെ വയ്യ-
കവിത വായിച്ചാല്‍ വല്ലതും മനസ്സിലാവണം.എന്നാലേ അനുഭൂതിയുണ്ടാവൂ-എനിക്കൊന്നുംമനസ്സിലായില്ല


ഇതല്ലെ അത്യാധുനികം, മനസിലായില്ലാന്ന് പറയരുത് മനസിലായില്ലെങ്കിലും മനസിലയീനു പറയുക മനസിലായോ..?.
ഹാരിസ് എഴുതിയത് കണ്ടീല്ലെ?
എനിക്കും മനസിലായി പക്ഷെ പറഞ്ഞ് തരൂല്ലാ...ഡിങ്ക..ടേ എന്ത് ഉദാത്തമായ ഭാവന, എന്ത് ലത് എന്ത് മറ്റേത്.. ഹായ് ഹായ്...
ഫൈനല്‍: എഴുതുന്നവര്‍ക്ക് തന്നെ മനസ്സിലാവുന്നില്ല എന്നിട്ട് വേണ്ടെ വായിക്കുന്നവര്ക്ക്. രാജാവ് നഗ്നനാണ്‍ എന്ന് പറഞ്ഞാ മണ്ടനാവും. അതോണ്ട് രാജാവിന്റെ വസ്ത്രം അതിമനോഹരം.......എന്ന് ഞാന്‍ പറയൂല്ല. രാജാവ് നഗ്നന്‍ തന്നെ.

Anonymous said...

നീ ഒരു ജലകന്യക
മുങ്ങിത്താവുമ്പോള്‍
ഞാന്‍ നോക്കിയ
തോട്ടത്തില്‍
നമ്മള്‍ ജലക്രീഡരായി
നീ സ്പര്‍ശിച്ചപ്പോള്‍
ഞാന്‍ ഉഭയജീവിയായി
പിന്നെ നമ്മള്‍ പൊയ്ക വിട്ട്
കടലിന്റെ താഴ്വരയിലെ
നിന്റെ കൊട്ടാരത്തിലേയ്ക്കു പോയി
എന്നിട്ടവിടെ പണ്ടാരടങ്ങി.
കോപ്പ് പരമാര്‍ഥങ്ങള്‍ said...

പറയാതെ വയ്യ-
കവിത വായിച്ചാല്‍ വല്ലതും മനസ്സിലാവണം.എന്നാലേ അനുഭൂതിയുണ്ടാവൂ-എനിക്കൊന്നുംമനസ്സിലായില്ല right

അലി said...

മനസ്സിലായില്ല.

അലി said...

മനസ്സിലായില്ല.

Anonymous said...

ഇവിടെ കുറെപ്പേര്‍ മനസിലായില്ലാന്ന് പറയുന്നു... എനിക്ക് മനസ്സിലായി..പിന്നെ നമ്മള്‍ പൊയ്ക വിട്ട് കടലിന്റെ താഴ്വരയിലെ
നിന്റെ കൊട്ടാരത്തിലേയ്ക്കു പോയി
ന്ന്വച്ചാല്‍ ...തന്നെ. തന്നെ..അത് തന്നെടെയ്...:-) ;-)