Tuesday, July 29, 2008

അനാഥം

എത്ര ശ്രമിച്ചിട്ടും പിന്തുടരാന്‍ കഴിയാത്ത
എന്റെ ആത്മാവ്‌
നീ പോയടച്ച വാതിലില്‍ ഇറുങ്ങിപ്പിടയുന്നു
നല്‍കുവാന്‍ കഴിയാത്ത ഉമ്മകള്‍
ചവടുകൊട്ടയില്‍ കണ്ണീരോപ്പുന്നു
പറയാന്‍ കഴിയാത്ത വാക്കുകള്‍
റെയില്‍പ്പാളത്തില്‍ ഉപേക്ഷിക്കപ്പെടുന്നു
ഈ രാത്രിയും
നിറനിലാവും
മറ്റാരുടേയുമാണ്‌
എന്നിലേക്കുതന്നെ തിരിച്ചുവരുന്ന
ചൂടുള്ള ഉച്ഛ്വാസങ്ങള്‍
കനല്‍ക്കട്ടയായി എന്റെ ശിരസ്സിനെ തിന്നുന്നു
ബധിരന്മാരുടെ രാജ്യത്തെ
കാല്‍പനിക ഗാനം പോലെ
അത്‌ അനാഥമായി ചുറ്റിത്തിരിയുന്നു

6 comments:

Ranjith chemmad / ചെമ്മാടൻ said...

വരികള്‍ കനല്‍ക്കട്ടയായി
എരിഞ്ഞുകൊണ്ടിരിക്കുന്നു.

mumsy-മുംസി said...

എന്നിലേക്കുതന്നെ തിരിച്ചുവരുന്ന
ചൂടുള്ള ഉച്ഛ്വാസങ്ങള്‍
കനല്‍ക്കട്ടയായി എന്റെ ശിരസ്സിനെ തിന്നുന്നു
........
ഈ വരികള്‍ ഞാന്‍ കൊണ്ടുപോവുന്നു
നന്ദി

തണല്‍ said...

എത്ര ശ്രമിച്ചിട്ടും പിന്തുടരാന്‍ കഴിയാത്ത
എന്റെ ആത്മാവ്‌
നീ പോയടച്ച വാതിലില്‍ ഇറുങ്ങിപ്പിടയുന്നു..
-ഇക്കാ....:)

Anonymous said...

ദയവായി ഈ പേജുകള്‍ നോക്കുക.

www.bonakkad.blogspot.com

http://thettady.tk/

നന്ദി.

കുട്ടനാടന്‍ said...

ബധിരന്മാരുടെ രാജ്യത്തെ
കാല്‍പനിക ഗാനം പോലെ
അത്‌ അനാഥമായി ചുറ്റിത്തിരിയുന്നു

മഷിത്തണ്ട് said...

ഈ വരികളിലൂടെ കണ്ണുകള്‍ നീങ്ങവേ..
അലറിക്കരയുന്നു എന്റെ മനസ്സ്
ഒരു തുള്ളി ബാഷ്പം കണ്‍ കോണില്‍ കിനിഞ്ഞതു
മഞ്ഞു കട്ടയായി ഉറച്ചു പോയി,
എന്റെ ഹൃദയവും.