ദുർബ്ബലയെങ്കിലും
എന്തു കരുത്താണു നിനക്ക്
ചെറുതെങ്കിലും
എത്ര വലുതാണു നീ
ചൂണ്ടുവിരൽ കത്തിച്ച്
നീ ഉണ്ടാക്കിയ സൂര്യൻ
മരമണത്തിന്റെ ഇരുട്ടിനെ അകറ്റി
സ്വയം ചെടിയായി മാറി
പൂക്കളെന്തെന്നു കാട്ടി
ഭൂമിയായി മലർന്നു കിടന്ന്
മണ്ണിനടിയിൽ നദിയൊഴുകുന്ന
ഒച്ച കേൾപ്പിച്ചു
ചോരയിൽ ചിനയ്ക്കുന്ന കുതിരകളെ
കവിതയുടെ ലാവണത്തിൽ
കെട്ടിയിട്ടു
ഭ്രാന്തിന്റെ മരുഭൂമിയ്ക്ക്
ഇല്ലാത്ത താമര നൽകി
Thursday, July 17, 2008
Subscribe to:
Post Comments (Atom)
2 comments:
‘ചെറുതെങ്കിലും
എത്ര വലുതാണു നീ...‘
നന്നായി മാഷെ,
നന്നായി....
മോഹിപ്പിക്കുന്ന കവിതകള്‍
Post a Comment