Thursday, May 8, 2008

എവിടെയാണു നീ?

ചുമരുകൾ
എന്നെ പ്രണയിക്കുമ്പോൾ
ഞാൻ കുററവാളി.
കരിങ്കൽപ്പാറകളിൽ
പൊൻ വിത്തെറിയുന്ന
ഭ്രാന്തനായ കർഷകൻ.
ആ വെയ്സ്റ്റ്‌ ബോക്സെവിടെ?
എന്നെ കെടുത്തിക്കളയാനുളള.

ഷൈലോക്കിനെ സ്നേഹിച്ച
ബുദ്ധിശൂന്യൻ ഞാൻ.
ഒരു കൈ.
ഒരു കാൽ.
ഒരു കണ്ണ്‌
ഓരോ തവണയും ഞാനയാൾക്കു
അരിഞ്ഞു കൊടുത്തു.
പാതി ബാക്കിയായ
എന്റെ അവയവങ്ങൾ
ദൈവത്തിലേക്കു കത്തിച്ചുവച്ച
ഒരു കെട്ട്‌ ചന്ദനത്തിരിപോലെ
പ്രാണവേദനയാൽ എരിയുന്നു.

എന്റെ യഥാർത്ഥ ഇണ
ഈ ഭൂമിയിൽ എവിടെയാവും?
അത്‌ നിന്നിൽത്തന്നെയാവുമോ?

3 comments:

Unknown said...

മാഷെ വന്നു ഞാന്‍
ഗുരുവിന്‍ ചാരെ
ഒരോ മണി അക്ഷരകൂട്ടുകള്‍
കോര്‍ത്തെടുക്കാന്‍
ആശംസകള്‍

ഞാന്‍ ഇരിങ്ങല്‍ said...

ഇക്കാ..,

അതു തന്നെയാണ് അന്വേഷിക്കുന്നത്
“എന്റെ യഥാര്‍ത്ഥ ഇണ
ഈ ഭൂമിയില്‍ എവിടെയാവും?
അത്‌ നിന്നിതത്തന്നെയാവുമോ?“

നീ തന്നെയാവും അല്ലെങ്കില്‍ ഇവിടേ എവിടെയോ ഉണ്ടാകും എന്ന് ഒരു പ്രതീക്ഷയാണുള്ളത്.

ഈ കവിത ഇഷ്ടമായി.

നിരക്ഷരൻ said...

“ഷൈലോക്കിനെ സ്നേഹിച്ച
ബുദ്ധിശൂന്യന്‍ ഞാന്‍”

ഞാനും.