Friday, May 2, 2008

അന്ന്

ജീവനില്‍ സ്നേഹമൂതിത്തന്ന
മുത്തശ്ശിയെ കാണും
പൊന്നോമല്‍ ഉടപ്പിറപ്പിനെ കണ്ട്‌
ഓടിച്ചെന്ന്‌ കെട്ടിപ്പുണരും
പിന്‍കഴുത്തില്‍ തലോടും
കൊച്ചനിയത്തി വയറുനിറച്ചുണ്ട്‌
ഊഞ്ഞാലാടുന്നതു കാണും
പൂച്ചക്കണ്ണുമായവള്‍, ലജ്ജയോടെ സന്തോഷം വിങ്ങിപ്പൊട്ടി
ഓടിവരും
ജ്യേഷ്ഠന്‍ ചേര്‍ത്തു പിടിക്കും
ഉമ്മാമ കുട ചെരിച്ചു പിടിച്ച്‌
കാണാന്‍ വരും
മരുമകന്‍ കുഞ്ഞുസൈക്കിളില്‍ നിന്നിറങ്ങും
കുട്ടിക്കാലത്ത്‌ എന്നോടൊപ്പമുണ്ടായിരുന്ന
ആമിനപ്പൂച്ചയും എങ്ങുനിന്നെന്നില്ലാതെ
ഓടിയെത്തും
വഴിയരികില്‍ പൂ തന്ന ചെമ്പരത്തിച്ചെടിയും
കാണാന്‍ തളിര്‍ക്കാതിരിക്കില്ല
നീന്തല്‍ പഠിപ്പിച്ച
പുഴ വരും
ഉള്ളംകാലൈന്‍ ഇക്കിളിയിട്ട
കൊയ്ത്തു കഴിഞ്ഞ പാടം വരും
മാഷ്‌ വരും, ബഷീറിനെ കാണും, ഷെല്‍വിയെ അന്വേഷിക്കും
വാന്‍ഗോഖിനെ നോക്കി കൈവീശും
ഭൂമി എത്ര കൊള്ളരുതാത്തതാണെന്നു പറയും
എങ്കിലും അവിടത്തെ വിശേഷങ്ങള്‍ ചോദിക്കും
കൂടെയുള്ള പെണ്‍കുട്ടിയെപ്പറ്റി
ലൈലാമജ്നു തിരക്കും

9 comments:

ഹാരിസ് said...

:)

Unknown said...

ആ കാലം ഇനി കിട്ടുമോ മാഷെ

ഏറനാടന്‍ said...

ഹൊ! അതൊക്കെ ഒരു നല്ലകാലം അന്ന്! ഇനി ഓര്‍ക്കുകയല്ലാതെ വേറെയെന്ത് ചെയ്‌വാന്‍. മാഷേ ഇനിയും വരട്ടേ..

Aluvavala said...

ഇത് ഓര്‍മ്മയല്ല.....! പതീക്ഷകളല്ലേ...? പ്രവാസം പ്രസവിക്കുന്ന മോഹങ്ങളല്ലേ...?
പ്രിയപ്പെട്ട ഷിഹാബ്! എന്റെ മോഹങ്ങളെയും പ്രതീക്ഷകളെയുമാണ് താങ്കള്‍‍ എടുത്തുപയോഗിച്ചുകളഞ്ഞത്..!

തണല്‍ said...

ഇക്കാ,
കൊച്ചനിയത്തി വയറുനിറച്ചുണ്ട്‌
ഊഞ്ഞാലാടുന്നതു കാണും
വഴിയരികില്‍ പൂ തന്ന ചെമ്പരത്തിച്ചെടിയും
കാണാന്‍ തളിര്‍ക്കാതിരിക്കില്ല
കൂടെയുള്ള പെണ്‍കുട്ടിയെപ്പറ്റി
ലൈലാമജ്നു തിരക്കും
ഒന്നുമില്ലാ പറയാന്‍ എല്ലാം പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക്..

Jayasree Lakshmy Kumar said...

പ്രതീക്ഷയുടെ കിനാവുകള്‍

iqbal reemas said...

വൈകിയെങ്കിലും പുരസ്കാരം ലഭിച്ചല്ലോ സന്തോഷമായി...

ഉഗാണ്ട രണ്ടാമന്‍ said...

:)

Unknown said...

shihabinnu ente abhinandanagal
i am najeeb chennamangallur
do you remember me
we were in chandrika balalokam

regards
najeeb