Thursday, October 9, 2008

നിന്നെ

ഒരു കവിതയിലും
കാണാത്തത്‌ കൊണ്ട്‌
നിന്നെപ്പറ്റി എഴുതുന്നു ഞാൻ
ഒരു പാട്ടിലും
നീ ഇല്ലാത്തതുകൊണ്ട്‌
നിന്നെപ്പടിപാടുന്നു ഞാൻ
ഒരു ചിത്രത്തിലും
വരക്കപ്പെടാത്തതിനാൽ
ചിത്രമായെഴുതുന്നു നിന്നെ
ഒരരുവിയും
നിന്നെ അറിയാത്തതിനാൽ
മഴയായിപ്പെയ്യുന്നു ഞാൻ

എനിക്കു മുമ്പേ
ആരാലോ എഴുതിമായ്ച്ച കവിത
പാടിയ പാട്ട്‌
ചട്ടയാൽ ബന്ധിക്കപ്പെട്ടചിത്രം
എങ്ങോ ഒഴുകിപ്പോയ അരുവി
ഇതൊക്കെയാണെന്നറിഞ്ഞിട്ടും
കീറിപ്പോയ എന്റെ ഹൃദയത്തെ
സ്വയം ഊതി ആശ്വസിപ്പിക്കുന്നു ഞാൻ.

45 comments:

ലതി said...

“കീറിപ്പോയ എന്റെ ഹൃദയത്തെ
സ്വയം ഊതി ആശ്വസിപ്പിക്കുന്നു ഞാൻ.”

‘തനിക്കു താനും പുരക്കു തൂണും’.
നല്ല കവിത. ആശംസകള്‍.

വിദുരര്‍ said...

ബഹുമാനപ്പെട്ടവരെ, കവിതയുടെ ആദ്യഭാഗം നന്നായി, നിങ്ങളുടെ മറ്റ്‌ എഴുത്തു പോലെ...

Sarija N S said...

അറിഞ്ഞിട്ടും അറിയാത്ത പോലെ...

pradeep said...

പ്രദീപ്ച്ചോന്‍ :
ഇതു നിങ്ങളായിരുന്നുവൊ ? മറ്റുരചനകള്‍ നന്ന് .കവിത അത്രസുഖം പോരാ.ഒരു പക്ഷെ എന്റെ രസക്കുറവാകം

വി.ആര്‍. ഹരിപ്രസാദ്‌. said...

കീറിപ്പോയ ഹൃദയത്തെ
ഊതി ആശ്വസിപ്പിക്കുന്നു...

നല്ല കവിത ..

മഴക്കിളി said...

nice one...

B Shihab said...

ആശംസകള്‍......

lakshmy said...

“കീറിപ്പോയ എന്റെ ഹൃദയത്തെ
സ്വയം ഊതി ആശ്വസിപ്പിക്കുന്നു ഞാൻ.”

നല്ല വരികൾ

E.A.Sajim Thattathumala said...

aashamsakal

ഞാന്‍ ഇരിങ്ങല്‍ said...

ഇക്കാ..,
മറ്റ് കവിതയില്‍ നിന്ന് വ്യത്യസ്തമായി ഈ കവിതയിലെ വരികള്‍ എനിക്ക് കുറച്ചെങ്കിലും തൊടാന്‍ പറ്റി.

നന്ദി,

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

മാണിക്യം said...

യാദൃച്ഛികം ഇന്ന് ‘കത്തുന്ന തലയണ’
വായിച്ചു ശിഹാബുദ്ദീന് പൊയ്‌ത്തുംകടവ് എന്ന പേരു‍ മറുമൊഴിയില്‍ കണ്ടാണ് വന്നത്..
“നിന്നെ” അത്ര അങ്ങോട്ട് ഇഷ്ടായില്ല.
പിടിച്ചു കുലുക്കുന്ന എഫക്റ്റ് ആണ്
‘കത്തുന്ന തലയണ’..അതാവും...

Anonymous said...

last two lines hurting severly

gopika said...

nalla kavitha, ella aashamsakalum
!!!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നല്ല കവിത.

ആശംസകള്‍.

ഞാന്‍ ഹേനാ രാഹുല്‍... said...

ഒന്നുകൂടി കുഴിക്കണം..............നല്ല കവിതക്ക്.
best wishes

Anonymous said...

We are happy to introduce a new BLOG aggregator BLOGKUT
Blogs, news, Videos are aggregated automatically through web. No need to add your blogs to get listed. Have to send a mail to get listed in comments section. Comments section is operating only for Blogspot right now. We welcome everybody to have a look at the website and drop us your valuable comments.

പി എ അനിഷ് said...

നല്ല കവിത. ആശംസകള്‍

Anonymous said...
This comment has been removed by a blog administrator.
Anonymous said...

“മുറ്റത്ത് നില്‍ക്കുന്ന അറബിക്കുതിര“ വായിച്ചപ്പോള്‍ തുടങ്ങിയ വിമ്മിട്ടമാണ്. അച്ഛന്‍ അപ്പോളോ ടയേര്‍സിലും അമ്മ റ്റീച്ചറുമെന്നൊരു
ബയോഡാറ്റ യാണ് ശിഹാബുദ്ദീന്‍ എന്നു കേള്‍ക്കുമ്പോള്‍ എന്‍റെ ഉള്ളില്‍ രൂപപ്പെട്ടിരുന്നത്. എന്തോ അങ്ങനെ ഉള്ളില്‍ അറിയാതെ രൂപപ്പെട്ടതാണ്.
ബാലസാഹിത്യം വിട്ടിട്ടില്ലാത്ത കാലം മുതല്‍ ഒരു മലയാള മനോരമാ വാര്‍ഷികപ്പതിപ്പില്‍ മലയാളത്തിലെ മികച്ച പത്ത് കഥകളോടൊപ്പം പുതിയ
നൂറ്റാണ്ടിന്‍റെ പ്രതീക്ഷയായി താങ്കളുടെ തല കണ്ട നാള്‍ മുതല്‍ ഞാന്‍ പിന്‍ തുടരാന്‍ ശ്രമിക്കുന്നു. നന്ദി..
ബ്ലോഗില്‍ വന്നു വായിച്ച് പോകുന്നു. കമന്റെഴുത്തില്‍ താല്‍പ്പര്യം തീരെയില്ലെങ്കിലും ഇക്കുറി എഴുതുന്നു ..നന്നായി..
ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ യാണ് ജോര്‍ജ്ജ് ജോസഫിന്‍റെയും താങ്കളുടേയും അനുഭവക്കുറിപ്പുകള്‍ വായിച്ചത്.ഏതാണ്ട് രണ്ട് കൊല്ലമായെങ്കിലും..

Cartoonist Gireesh vengara said...

അതു പോലൊരു ഹൃദയമാണെന്റെയും പ്രശ്നം..

കാവിലന്‍ said...

കീറിപ്പോകുന്ന ഹൃദയങ്ങള്‍ക്ക്‌ സമാശ്വാസമാകുന്നു ശിഹാബ്‌ക്കായുടെ രചനകളും. കവിതകളും വ്യത്യസ്‌തമല്ല. ഭാവുകങ്ങള്‍. കൂടുതല്‍ ബ്ലോഗെഴുത്തുകള്‍ ഉണ്‍ടാവട്ടെ

അഹ്‌മദ്‌ N ഇബ്രാഹീം said...

ഹൃദയത്തിലൊരു കോറലിട്ടതിനു നന്ദി

നിസ്സാറിക്ക said...

കവിത ഇഷ്ടമായി..ഇനിയും വരാം ഇതുവഴിയെ..

എം.എച്ച്.സഹീര്‍ said...

keeripoya hrdyam thunni cherkkan kaziyathe...ethyoo snhangal alle ikka.....

പി എ അനിഷ്, എളനാട് said...

വീണ്ടും വന്നു, കണ്ടു, വായിച്ചു
കൂട്ടത്തിലും കാണാറുണ്ട്
ആശംസകള്‍
നാക്കിലയിലും വരൂ
www.naakila.blogspot.com
സസ്നേഹം

K.N said...

Nice one. Currently I am reading your short stories excellent one.

Santhosh.K.N

chithrakaran:ചിത്രകാരന്‍ said...

ഒരു അന്വേഷണം...
പിന്തുടരല്‍...
അത്രയും മതിയെന്നെ !!!
അപ്പോഴേക്കും യവനിക വീഴും.

Abdul Salam said...
This comment has been removed by the author.
Abdul Salam said...

shihabkka
kavitha vayichu.

abdul salam

നിലാവുപോലെ.. said...

Oru paatilum nee illathathu kondu
ninne padi aano patti aano ???

nalla varikal mashe!!!

എം.എച്ച്.സഹീര്‍ said...

എവിടെയും കാണാത്തതിനാലും കേള്‍ക്കാത്തതിനാലും എഴുതുന്നു ഞാന്‍ എവിടെയുണ്ടെലും അക്ഷരത്തിണ്റ്റെ അഴകൂ പോരെ ഉണ്ടെന്നറിയാന്‍ ... അല്ലെ ശിഹാബിക്കാ നന്നായിട്ടുണ്ട്‌

Anonymous said...

MY DEAR SHIHAB
PL LET ME KNOW YR MOBILE NO
R U STILL IN SHARJAH ?
IF SO I AM LUCKY

REPLY ME
SUNIL
SHARJAH/ PAYYANUR

mail me to : sunilkknarayanan@gmail.com

Anonymous said...

ഒരു കവിതയിലും
കാണാത്തത്‌ കൊണ്ട്‌
നിന്നെപ്പറ്റി എഴുതുന്നു ഞാൻ
nalla kavitha .

Anonymous said...

ഒരു കവിതയിലും
കാണാത്തത്‌ കൊണ്ട്‌
നിന്നെപ്പറ്റി എഴുതുന്നു ഞാൻ

nalla varikal

by
k.v.sakeer hussain

zahi. said...

ഒരു കവിതയിലും
കാണാത്തത്‌ കൊണ്ട്‌
നിന്നെപ്പറ്റി എഴുതുന്നു ഞാൻ

nalla varikal

നൗഷാദ് അകമ്പാടം said...

ഒരു വരയും ഒരു വരിയും കൊണ്ട് തിരിച്ചറിയേണ്ടവര്‍ നമ്മള്‍...
ഇനിയറിയാതെ പോയാലും പരിഭവമില്ല...
വൈകിയെങ്കിലും ഇവിടെ
കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..
ഓര്‍മ്മ ഒരു തിരിച്ചറിവ് സമ്മാനിച്ചെങ്കില്‍
ക്ഷണിക്കുന്നു........"എന്റെ വര"യിലേക്ക്...

Jefu Jailaf said...

നല്ല വരികൾ!!!

സിയാഫ് അബ്ദുള്‍ഖാദര്‍ said...

കവിത ഇഷ്ടപ്പെട്ടു

viddiman said...

ഇഷ്ടപ്പെട്ടു

എരമല്ലുര്‍ സനില്‍ കുമാര്‍ said...

കവിത മനസ്സിൽ തട്ടുകതന്നെ ചെയ്തു.

Retheesh Gopinatha Menon said...

"കീറിപ്പോയ എന്റെ ഹൃദയത്തെ
സ്വയം ഊതി ആശ്വസിപ്പിക്കുന്നു ഞാൻ"

"കീറിപ്പോയ" എന്ന കവി ഭാവന വേദനയുടെ കാഠിന്യത്തെ സൂചിപ്പിക്കുന്നു.
എന്നാൾ ഒരു സംശയം, നമ്മൽ സാധാരണ ഊതി ആശ്വസിപ്പിക്കുന്നതു "മുറുവുകൾ" അല്ലെ?
"തഴുകി ആശ്വസിപ്പിക്കുന്നു" എന്നായാൽ ആശയത്തിനു മാറ്റം വരുമോ?
ഊതലിനെക്കാൽ, തഴുകലിനാണു ഇവിടെ വേദനയുടെ കാഠിന്യത്തിനു നല്ലത് എന്ന് തോന്നിപ്പോകുന്നു.

shabnaponnad said...

കവിത നന്നായിട്ടുണ്ട്.ആശംസകള്‍

shabnaponnad said...

കവിത നന്നായിട്ടുണ്ട്.ആശംസകള്‍

ishaqh ഇസ്‌ഹാക് said...

കാണാത്ത ,പാടാത്ത ,വരയാത്ത ,ഇല്ലാത്ത,അറിയാത്ത നിന്നെ....
ഇഷ്ടം അറിയിച്ച് മടങ്ങുന്നു....:)


സ്വന്തം സുഹൃത്ത് said...

നല്ല കവിത !