ഗൾഫ് ലേബർക്യാമ്പിലെ തൊഴിലാളിക്ക്
ആരാണു നീയെനിക്ക്?
ആത്മാവിന്റെ ഉദ്ധരിച്ച ഒററവിരലോ
നിന്റെ ഗർഭപാത്രത്തിലേക്കു
തിരിച്ചു പോകാനുളള ഒററയടിപ്പാതയോ?
ആരാണു നീയെനിക്ക്?
എപ്പോഴും ഉളളിലേക്ക്
തോറ്റു പിന്മടങ്ങി അതേ വേഗത്തിൽ മുന്നോട്ട്
മാംസനിർമ്മിതമായ
എന്റെ ഉറക്കറയെവിടെ?
ഞാൻ നിന്നെ തിന്നട്ടെ?
ചിരിച്ചു ചിരിച്ചു നീ നനഞ്ഞല്ലോ.
ഈ ചെക്കന്റെ ഒരു പരാക്രമം!
വിടല്ലേ,പ്ലീസ് വിടല്ലേ
വിടൂ പ്ലീസ് വിടൂ.
ആരാണു നീയെനിക്ക്.
എനിക്കൂ നീ ഒളിസങ്കേതം.
നിന്നെപ്പററി ഇങ്ങനെ വിചാരിച്ചില്ല.
നീയല്ലേ എന്നെ പുറത്തിട്ടത്
അകത്തേക്കുവിളിച്ചത്
മുത്ത് ചെപ്പിനെയെന്നപോലെയടച്ചത്?
ഞാൻ നിന്നോട് എന്തുദ്രോഹം ചെയ്തു
വിടൂ വിടൂ എന്നെവിടൂ
ഇത് അതേ മുലപ്പാലുറവ
ഇത്അതേ ഉടൽഗന്ധം, എണ്ണകാച്ചിയ മണം.
ഞാൻ നിന്റെയാരാണ്
നീ എനിക്കാരാണ്
അഴിക്കുളളിലെ ഏകാന്തതടവുകാരൻ പുലമ്പുന്നു.
അടുത്ത തവണ വരുമ്പോൾ
നീ ആ വിയർപ്പിന്റെ ഉപ്പുപാടയുളള
അടിവസ്ത്രമെങ്കിലും തരൂ
കന്യകേ, മുഖത്തേക്കു
മൂത്രമെങ്കിലുമൊഴിക്കൂ
കുട്ടിയുടെ അമ്മേ,
ഒന്നു തിരിഞ്ഞെങ്കിലും നടക്കൂ
അഞ്ചുവിരലുകൾകൊണ്ട്
അവനെ കൊല്ലട്ടെ ഞാൻ
ഒററയ്ക്കൊരു ദ്വീപിൽ
രതികൂജനമില്ലാതെ
കുയിലുകൾപാടാതെ
മയിലുകൾ നൃത്തം ചെയ്യാതെ
നിലാവില്ലാതെ
ഒരു പൂപോലും വിരിയാതെ
നെഞ്ചിലമരും
വിജൃംഭിത വിങ്ങലില്ലാതെ
മഴയില്ലാതെ
മഞ്ഞില്ലാതെ
വർണ്ണങ്ങളില്ലാതെ
മണ്ണുമാത്രം തിന്നാൻതന്ന്
ജീവിതമോ
നീയെന്നെ തനിച്ചുറക്കി.
Sunday, June 8, 2008
Subscribe to:
Post Comments (Atom)
7 comments:
യുഎ യിലെ ലേബര്‍ക്യാമ്പുകള്‍.കോണ്‍സന്റ്രേഷന്‍ ക്യാമ്പുകളേ പോലും നാണിപ്പിക്കും.വരികളിലുള്ള വല്ലാത്ത ഭീകരത.
താങ്കളുടെ
ബ്ളോഗിണ്റ്റെ
ടെംപ്ളേറ്റില്‍
അക്ഷരങ്ങള്‍
കാണുവാന്‍
സാധിക്കുന്നില്ല....
ഡോട്ടുകള്‍ മാത്രമേയുള്ളൂ...
സപ്പോര്‍ട്ടിംഗ് ഫോര്‍മാറ്റ് ഉള്ള
ടെംപ്ളേറ്റ് ആക്കിയാല്‍
കൊള്ളാമായിരുന്നു...
മാഷിന്റെ കവിതയിലെ പ്രവാസിയുടെ അമര്‍ത്തിവെച്ചിട്ടുള്ള മനോവ്യാപാരവ്യഥ വ്യക്തം.
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ താങ്കളുടെ പ്രവാസിലേഖനം വായിച്ചു. വീണ്ടും ഗള്‍ഫിലേക്ക് പോകുവാന്‍ കുടുംബം എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ ഇതൊക്കെ വായിച്ചപ്പോള്‍ കിട്ടുന്നതും കൊണ്ട് നമ്മുടെ നാട്ടില്‍ തന്നെ അല്ലലില്ലാതെ കഴിയാന്‍ മനസ്സ് നിര്‍ബന്ധിക്കുന്നു..
വരികള്‍ നീറുന്നു.
എന്റെ ഒരു പഴയ കവിതയില്‍ (ചില പേര്‍ഷ്യന്‍ തൊഴിലാളി സ്വപ്നങ്ങള്‍) ഇതേ വിഷയം
അവതരിപ്പിച്ചിരുന്നു. ഇവിടെ : http://manalkinavu.blogspot.com/2008/03/blog-post_16.html
എത്രയെഴുതിയാലും തീരാത്തതഅണ് ലേബറ് ക്യാമ്പ് ദുരിധങ്ങള്‍!
കവിത വായിച്ചിട്ടു ഒന്നും പറയാനാവാതെ പോയിരുന്നു..ജാതിയുടെ ടിറക്സ് ഡയനസോറുകളാല് തുരത്തി വേട്ടയാടപ്പെടുന്നവരുടെ ബാക്കിയാണ് ഈ രാത്രികളില്‍ കിടന്നു വേവുന്നത് എന്നും കൂടെ പറഞ്ഞുവച്ചത് വായിച്ചപ്പോള്‍ തിരികെ വന്നു.
ഹൃദയത്തിന്റെ ഭാഷയെ വെച്ചുപൊറുപ്പിക്കാത്ത വ്യാളീമുഖങ്ങളെ കാണിച്ചുതന്നതിന്, പങ്കുവച്ച വേദനകള്‍ക്ക് നന്ദി...
ലേഖനത്തിന്റെ ആത്മാവു കവിതയിലുണ്ട്. നന്നായി രണ്ടും.
shihaabka...
veendum pravaasiyaayi.kavitha valare ishtappettu.sughamalle?
Post a Comment