Friday, August 15, 2008

കച്ചേരി

ഗാനാലാപനങ്ങൾക്കൊടുവിൽ
കരഘോഷങ്ങളവസാനിക്കുന്നു
എല്ലാവരും പിരിഞ്ഞുപോയിട്ടും
ബാക്കിനിൽക്കുന്നു നീ
ചിരിക്കുമ്പോൾ
ഇതേവരെ മീട്ടാത്ത
ഒരു വാദ്യോപകരണം
മെല്ലെ തൊടുന്നു
നിന്റെ കണ്ണുകൾ
ഝടുതിയിൽ എന്റെ ആത്മകഥ വായിക്കുന്നു

കരഘോഷങ്ങളെല്ലാം കഴിഞ്ഞു
ആസ്വാദകരെല്ലാം പിരിഞ്ഞു
നീയും ഞാനും മാത്രം ബാക്കി നിൽക്കുന്നു
അരങ്ങത്തുനിന്നു
ഞാൻ പറഞ്ഞു:
എനിക്കു കടന്നു പോകേണ്ട വഴിയറിയില്ല
ഈ ഗാനശാല
കാരാഗ്രഹം പുതുക്കിപ്പണിതത്‌
അടഞ്ഞ സെല്ലുകളിൽ
എന്റെ രാഗങ്ങൾ പണ്ടേ ബന്ധിതമായി
മോഹനം പാടിയപ്പോഴൊക്കെ
ഇടയിൽ ചാട്ടവാർ നടന്നുവന്നു
കനഡദർബാരിയെക്കൊണ്ട്‌ വീട്ടു പണിച്ചേയ്യിച്ചു
എന്റെ വീണക്കമ്പികൾകൊണ്ടു
തുണിയാറാൻ കമ്പിവലിച്ച്‌ കെട്ടി
എന്നിട്ടും
ഞാൻ കച്ചേരിയിൽ പാടിക്കൊണ്ടിരുന്നു
നീവരുമെന്ന്‌
എനിക്കറിയാമായിരുന്നു
ഈ കൊടും ചൂടിനെപ്പുണർന്നു
തണുപ്പിക്കുക
ലോകത്തിനു ഞാൻ
തണുത്ത എന്റെ ശരീരം നൽകും
എന്റെ ചൂടുമായി ആകാശസുരക്ഷയിൽ
ഒരു പക്ഷിയായ്‌ ഞാൻ വിശ്രമിക്കും
കണ്ണീർ മഴ പെയ്യാത്ത
വന്ധ്യ മേഘങ്ങളിൽ രാപാർക്കും
നിനക്കു​‍്‌ വേണ്ടി മാത്രം
ഞാൻ പാടും.

9 comments:

ജോബി നടുവില്‍ | JOBY NADUVILepurackal said...

നല്ല കവിത..

ഇന്ദിരാബാലന്‍ said...

ullil kollunna varikal......

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒഴുക്കോടെ വായിക്കാന്‍ പറ്റുന്ന ലളിതമായ ആര്‍ദ്രമായ വരികള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒഴുക്കോടെ വായിക്കാന്‍ പറ്റുന്ന ലളിതമായ ആര്‍ദ്രമായ വരികള്‍

Lathika subhash said...

നന്നായി.

narikkunnan said...

മനൊഹരമായൊരു കവിത വായിച്ച സംത്ര്ഹ്പ്തിയില്‍ ഞാന്‍ ഇന്ന് ബൂലോഗത്തോട് വിടപറയുന്നു. നാളെ കാണാം

umbachy said...

ശിഹാബ്ക്കാ,
ചില്ലക്ഷരങ്ങളാന്ന് തോന്നുന്നു
വായനാദ്രോഹം വരുത്തുന്നു

ഷാനവാസ് കൊനാരത്ത് said...

കോഴിക്കോട്ടെ അളകാപുരിയിലും മഹാറാണിയിലും പിന്നെ ഇടുങ്ങിയ ചില തട്ടിന്‍പുറങ്ങളിലും കോരിത്തരിച്ച് നമ്മളിരുന്ന ആ കച്ചേരികളില്‍ അവളെ എന്നും കാണുമായിരുന്നു. അദൃശ്യയായ ഒരു ഗസല്‍ ഗായികയെപ്പോലെ...
അതോ, മുടിയഴിച്ചിട്ട് തലയാട്ടി, ഇരുണ്ട വെളിച്ചത്തില്‍ നമ്മോടൊപ്പം ഉണ്ടാകാറുള്ള ആ ആസ്വാദകയോ ? എങ്കിലും, വളപട്ടണത്തും കോഴിക്കോടും ദുബായിലുമൊക്കെ അവള്‍ നിന്നെ സദാ പിന്തുടര്‍ന്നിരുന്നു. നീ കാണാതെ ഞാനവളെ നോക്കിയിരുന്നിട്ടുണ്ട്. സത്യം....

കടവന്‍ said...

;-9