Wednesday, August 27, 2008

നിന്നോടുള്ളതിനെച്ചൊല്ലി

നിന്നോടുള്ളതിനെച്ചൊല്ലി
മരുഭൂമിയിൽചുടകാറ്റടിച്ചു
നിന്നോടെനിക്കുണ്ടായതിനെച്ചൊല്ലി
പെയ്യാതെ മേഘം പോയ്ക്കളഞ്ഞു
കാറ്റ്ഗതിഭ്രമത്താൽ
എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്തു
കുതിര ലായത്തിൽ മാത്രം അലയടിച്ചും.
നിന്നോടെനിക്കുണ്ടായതിനെച്ചൊല്ലി
പുഴയിൽ മഞ്ഞുറഞ്ഞു
വിളക്ക്‌ വെളിച്ചം മാത്രം തരാതെ
കത്തിപ്പടർന്നു
കനംതൂങ്ങി നിന്ന തേൻകൂട്ടിനടിയിലെ
ഉറ്റാറായ ഒരു തുള്ളി
ഗദ്ഗദത്തോടെ മടങ്ങിപ്പോയി
നിന്നോടെനിക്കുണ്ടായതിനെച്ചൊല്ലി
ചന്ദ്രനിൽ മഴ പെയ്തു
കവിത ഒരു പക്ഷിയായി
ദാഹത്തോടെ അങ്ങോട്ട്‌ പറന്നു.

12 comments:

Sarija NS said...

നന്നായിരിക്കുന്നു മാഷെ

റിജാസ്‌ said...

നിന്നോടെനിക്കുണ്ടായിരുന്നത് വെറുപ്പ് ആണോ ?

നജൂസ്‌ said...

അത്രക്ക്‌ കറുപ്പാണ് എല്ലാതിനുമെന്നോട്‌ നിനക്കുള്ളതിനെ ചൊല്ലി...

Anil cheleri kumaran said...

പ്രിന്റ് മീഡിയ വെറുത്തോ ?
ഇവിടെ ആദ്യമായാണു കാണുന്നത്.
മാത്രുഭൂമിയിലെ കഥയും ലേഖനവും വായിച്ചിരുന്നു.
രണ്ടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുവല്ലോ.

Anonymous said...

as they say,"love is a war against the world".but we will conquer the world together.

chahe roke khuda hi tumko aana padega

Anonymous said...

sir
the words are sharp
the mood created by them are really hurting my thoughts

Anonymous said...

sir
the symbol lamp
in the poem is , i think, the most significant of all.

Unknown said...

very good ennu okke paraayan mathram njaan vallarnilla..
njaan parayyathye thane ellavarkum ariyamm..
congrats for kerala sahithiya academy award ..
all the best
pls give ur coments for my pookaalam

htt:\\pookaalam.blogpsot.com

മഴക്കിളി said...

കവിത ഒരു പക്ഷിയായി
ദാഹത്തോടെ ഇങ്ങോട്ട്‌ പറന്നു വരുന്നു...

Anonymous said...

Im Sudheer. We met from somewhere, years ago, from Karunettans studio (Mele Chovva). And there we a lot of meetings and ....

Happy to meet you here. To be frank, I feel your stories are better than Poems. (Ezhuthu mullaniyude hridayam is still in heart)
Regards,

taj said...

i heard about u during my pre degree days ...and understood in college days ......i saw u face to face in my b.ed days......and i had the privilege of welcoming u at that function with kottayam nazeer....and thus relationship improved when i got chances to visit ur home that moulded ur destiny with ur brother basheer
anyway nice to meet u here

ഞാന്‍ കാദര്‍ ...... said...

ഇക്കാടെ ജീവിതകഥ ലേശം എന്നോ വായിച്ചിരുന്നു , അത് വീണ്ടും വീണ്ടും വായിക്കാൻ തോണ .. കണ്ണ് നിരചിടുന്ദ് അത് ..