Saturday, March 15, 2008

നീ വരുമ്പോള്‍

മരുഭൂമിയില്‍
നെല്‍പ്പാടം പൂത്തു
നീ വരുന്നു
റൌണ്ടെബൌട്ടില്‍
ചെന്തെങ്ങ് കുലച്ചു
നീ വരുന്നു
ചുട്ടുപഴുത്ത ഏ സി ബോക്സിലിരുന്ന്
ഒരു കുയില്‍ പാടുന്നു
നീ വരുന്നു
ബത്താക്ക* ചോദിച്ച
പോലീസുകാരനു
നിനക്കുള്ള പ്രണയ കവിത നല്‍കി
അയാളത് ചെറു പുഞ്ചിരിയോടെ തിരിച്ചു തന്നു

ഇളം ചുവപ്പാര്‍ന്ന
രണ്ടു കണ്ണുകള്‍
ഒരിക്കലുമവസാനിക്കാത്ത നിരത്തു വക്കില്‍
ശൂന്യതയെ കാത്തിരിക്കുന്നു.

* സര്‍ക്കാര്‍ രേഖ

10 comments:

കൊസ്രാക്കൊള്ളി said...

അറേബ്യന്‍ പരിസ്ഥിതിയില്‍ വിരിഞ്ഞ ഒരു മലയാള കവിത അല്ലേ... ബത്താക്ക....തന്നു...ആ..വരികള്‍ അതി മനോഹരാമായ ഒരു ദൃശ്യാനുഭവം തരുന്നുണ്ട്...

ഏറനാടന്‍ said...

ബ്ലോഗിലും നിറസാന്നിധ്യം തുടരുന്ന മഹാനായ സാഹിത്യകാരന്‌ ഭാവുകങ്ങള്‍..

Anonymous said...

അതിഭയങ്കരം, അതെ കൊസ്രാക്കൊള്ളീ അതീവ ഭങ്കരം ഹൊ...പേടിച്ച് പോയി....എന്നാ കവിതൈ...വൌ....

asdfasdf asfdasdf said...

ആ പോലീസുകാരനു എന്റെ വക ഒരു സലാം. :)

Muneer Koliyat said...

ചെറിയ കവിത; പക്ഷെ പറഞ്ഞത്‌ ഒരു വലിയ കാര്യം.

അടുത്ത കാലത്ത്‌ ഗള്‍ഫില്‍ ശക്‍തമായിക്കൊണ്ടിരിക്കുന്ന റോഡ്‌ നിയമങ്ങള്‍ നാടും വീടും പെണ്ണും സ്വപ്നം കാണ്ട്‌ റോഡില്‍ അലസമായി നടക്കുന്ന സ്വപ്ന ജീവികള്‍ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന പോലീസുകാര്‍ എപ്പോഴും ഇതു പോലുള്ള മനസ്സുള്ളവരാകണമെന്നില്ല. വാഹനമോടിക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇപ്പോള്‍ ശക്ത്മായ നിയമം പാലിച്ചേ മതിയാകൂ.

എങ്കിലും മരുഭൂമിയിലെ നെല്‍പ്പാടവും, റൗണ്ടെബൗട്ടിലെ ചെന്തെങ്ങും, എ.സി ബോക്സിലെ കുയിലും ബ്ലോഗിലെ പൊയിത്തും കടവ്‌ വ്യത്യസ്ഥനാകുന്നില്ല.

നജൂസ്‌ said...

അറേബ്യയില്‍ നിന്നും കവിത വിരിയാന്‍ തുടങ്ങി. പ്രവാസിക്കൊരു കുളിരാണ്‌ താങ്കളുടെ പ്രവാസം

നന്മകള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഹാ‍..മനോഹരം.

മരുഭൂമിയില്‍ കവിത വിളയിക്കുന്നതില്‍
താങ്കള്‍ വിജയിക്കുന്നു.

ഭാവുകങ്ങള്‍,

എം.എച്ച്.സഹീര്‍ said...

കവിതയില്‍ മണല്‍ക്കാറ്റ്‌ വീശുന്നു,അനുഭവംതരുന്നുണ്ട്...


കാത്തിരിപ്പിന്റെ..
ഓര്‍മ്മയുടെ തീരത്ത്‌
കണ്ണീരിണ്റ്റെ നനവുള്ള
മണല്‍ ക്കാറ്റ്‌ വീശുന്നു,
കടലാസു കത്തുന്ന വെയിലിലും
മനസ്സു മരവിക്കുന്ന തണുപ്പിലും
പണിയെടുത്തു പണിയെടുത്ത്‌-
ഒടുക്കം,
നഷ്ടങ്ങള്‍ മാത്രം ഹൃദയത്തോട്‌ ചേര്‍ത്ത്‌
ആര്‍ക്കോ വേണ്ടി ജീവിച്ച്‌
എല്ലിനുമേല്‍ ഏച്ചുകെട്ടലാകുന്ന
ശരീരവും താങ്ങി മടങ്ങുമ്പോള്‍
സ്വന്തം ഭാര്യയുടെ ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ പോലും
ശൂന്യമായി പോകുന്ന ഈ ജീവിതങ്ങള്‍
ഒരിക്കലെങ്കിലും അകതാരിലെ
ഉള്‍വിളിയാല്‍കരയാത്തവരാകില്ല.
ഒരിക്കലും,
ഒന്നും ശേഷിപ്പിക്കാത്തമണല്‍രേഖകള്‍ പോലെ..
ഒരു സാധാരണ പ്രവാസി(പ്രയാസി)യായി..
അങ്ങനെ..അങ്ങനെയങ്ങനെ..ങ്ങനെ..

സുബൈര്‍കുരുവമ്പലം said...

sir.... wery wery good

Anonymous said...

വായിച്ചില്ല.അതിനാല്‍ അഭിപ്രായം പറയുന്നില്ല.ഭാവുകങ്ങളോടെ...
അബ്‌ദുല്‍ അസീസ്‌ മഞ്ഞിയില്‍